മാറിമറിഞ്ഞ് ജമ്മു കശ്മീര്; ഒമര് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പിന്നില്

ജമ്മു ലോക്സഭാ മണ്ഡലത്തില് ബിജെപിയുടെ ജുഗല് കിഷോര് ശര്മ്മയും ഉധംപൂരില് പാര്ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗുമാണ് ലീഡ് ചെയ്യുന്നുണ്ട്.

ഡല്ഹി: ജമ്മു കശ്മീരിലെ ജമ്മു, ഉധംപൂര് ലോക്സഭാ സീറ്റുകളില് ബിജെപി ലീഡ് ചെയ്യുന്നു. ജമ്മു ലോക്സഭാ മണ്ഡലത്തില് ബിജെപിയുടെ ജുഗല് കിഷോര് ശര്മ്മയും ഉധംപൂരില് പാര്ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗുമാണ് ലീഡ് ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ 32 സ്ഥാനാര്ത്ഥികളും മത്സരരംഗത്തുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. ആദ്യ ഘട്ടത്തില് ഇന്ഡ്യാ മുന്നണിയാണ് ലീഡ് ചെയ്തിരുന്നത്.

പത്ത് മണിവരെ നാഷണല് കോണ്ഫറന്സ് പാര്ട്ടി ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് താഴെ പോയി. മുന് മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര് അബ്ദുള്ളയും യഥാക്രമം അനന്തനാഗ്-രജൗരി, ബാരാമുള്ള സീറ്റുകളില് പിന്നിലാണ്.

ജമ്മു കശ്മീരില് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള് ഉടന് ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തിങ്കളാഴ്ച അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില് ജമ്മു കശ്മീരിലെ വോട്ടിംഗ് ശതമാനം, ജനാധിപത്യ പ്രക്രിയയില് പങ്കാളികളാകാനുള്ള ജനങ്ങളുടെ ഉത്സാഹം പ്രകടമാക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ വളരെയധികം ആവേശഭരിതരാക്കിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് (സിഇസി) രാജീവ് കുമാര് പറഞ്ഞിരുന്നു.

To advertise here,contact us