മയക്കുമരുന്ന് ഉപയോഗിച്ചത് തെളിഞ്ഞു; നടി ഹേമ അറസ്റ്റില്

അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരു: ബെംഗളൂരുവില് നടന്ന നിശാ പാര്ട്ടിയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് തെലുങ്ക് നടി ഹേമ അറസ്റ്റില്. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. നടി മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ തെളിഞ്ഞിരുന്നു. ഇവിടെ നിന്ന് 17 എംഡിഎംഎയും ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തിരുന്നു.

മേയ് 19ന് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാം ഹൗസിലാണ് പാര്ട്ടി നടന്നത്. കര്ണാടക പൊലീസിന്റെ ആന്റി നാര്കോട്ടിക്സ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. 103 പേരാണ് പാര്ട്ടിയില് പങ്കെടുത്തത്. 73 പുരുഷന്മാരും 30 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പേര് സിനിമാ നടിമാരായിരുന്നു. ഇതില് 86 പേര് മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

To advertise here,contact us