വിമാനം 30 മണിക്കൂർ വൈകി; കമ്പനിയുടെ ക്ഷമാപണം, ഒപ്പം യാത്രക്കാർക്ക് 29,203 രൂപയുടെ യാത്രാ വൗച്ചറും

199 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്

ന്യൂഡൽഹി: സാങ്കേതികത്തകരാർമൂലം 30 മണിക്കൂർ വൈകിയ ഡൽഹി- സാൻഫ്രാൻസിസ്കോ വിമാനത്തിലെ യാത്രക്കാരോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. ഒപ്പം യാത്രക്കാർക്ക് ഫ്രീ യാത്രാ വൗച്ചറും നൽകിയിട്ടുണ്ട്. ഏകദേശം 29,203 രൂപയോളം വരുന്ന വൗച്ചറാണ് യാത്രക്കാർക്ക് നല്കിയത്.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 3.30ന് സാൻഫ്രാൻസിസ്കോയിലേക്ക് പോകേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച്ച രാത്രി ഏകദേശം 9.55 ഓടെയാണ് പുറപ്പെട്ടത്. 199 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

The extended delay on a recent @airindia #B777-200LR flight to #SanFrancisco was far from ideal.Which is why, it's good to see a senior member of the management acknowledge the lapse in service. The travel voucher / credit for USD 350 is a very nice touch too.#AvGeek#PaxEx pic.twitter.com/HfqqfTv7pZ

16 മണിക്കൂർ യാത്രയാണ് ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് ഉള്ളത്. ചില സാങ്കേതിക തകരാർ മൂലമാണ് വിമാനം പുറപ്പെടാൻ വൈകിയതെന്ന് കമ്പനി യാത്രക്കാരെ അറിയിച്ചിരുന്നു. അതിനാല് ഓരോ യാത്രക്കാർക്കും വൗച്ചർ എയർ ഇന്ത്യ നൽകിയത്. വൗച്ചർ പിന്നീടുള്ള എയർ ഇന്ത്യ യാത്രകൾക്ക് ഉപയോഗിക്കാം. യാത്രചെയ്യാത്തവര്ക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലോക്സഭാ വോട്ടെടുപ്പ് കഴിഞ്ഞു; കെജ്രിവാള് തിരികെ ജയിലിലേക്ക്

To advertise here,contact us