ഗുവാഹാട്ടി: അസമിൽ അഭിമാന സീറ്റായ ജോർഹട്ടിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ഗൗരവ് ഗൊഗൊയ് തോൽക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസിന്റെ കഴിഞ്ഞ തവണത്തെ ലോക്സഭാ ഉപനേതാവ് കൂടിയായിരുന്ന ഗൗരവ് ഗൊഗൊയ്ക്കെതിരെ ടോപോൺ കുമാർ ഗൊഗോയ് ആണ് ബിജെപിക്ക് വേണ്ടി ഇവിടെ മത്സരിക്കുന്നത്. 2019 ൽ ടോപോൺ കുമാർ ഗൊഗോയ് 82,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. കോൺഗ്രസിന്റെ സുശാന്ത ബോർഗോഹെയ്നെയാണ് ടോപോൺ കുമാർ കഴിഞ്ഞ തവണ തോൽപ്പിച്ചിരുന്നത്.
ഗൗരവ് ഗൊഗൊയിയുടെ പിതാവ് തരുൺ ഗൊഗൊയിയെ രണ്ട് തവണ ലോക്സഭയിലേക്കയച്ച ,ഒരു കാലത്ത് കോൺഗ്രസിന്റെ വിശ്വസ്ത മണ്ഡലമായിരുന്ന ജോർഹട്ടിനെ തിരിച്ച് പിടിക്കാനാണ് അദ്ദേഹത്തിന്റെ മകനെ തന്നെ ഇത്തവണ പാര്ട്ടി രംഗത്തിറക്കിയിരിക്കുന്നത്. മുമ്പ് അസം മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗൊയി കാലങ്ങളായി മത്സരിച്ച നിയമസഭാ മണ്ഡലവും ജോർഹട്ട് മണ്ഡലത്തിന്റെ കീഴിലാണ്. നിലവിൽ അസമിലെ തന്നെ കാലിയബോറിലെ സിറ്റിംഗ് എംപിയാണ് ഗൗരവ് ഗൊഗോയ്.
കർണ്ണാടകയിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും, എക്സിറ്റ് പോളിൽ വിശ്വാസമില്ല; ഡികെ ശിവകുമാർ