ന്യൂഡൽഹി: തന്റെ ജനനം ജൈവികമല്ലെന്നും അത് തീർത്തും ദൈവഹിതമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ പരിഹസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്ര മോദിക്ക് ക്ഷേത്രം പണിയാമെന്നും വഴിപാടുകൾ നൽകാമെന്നുമായിരുന്നു മമതയുടെ പരാമർശം. കൊൽക്കത്തയിലെ ബരാസത്തിൽ നടന്ന റാലിയിലാണ് മമത മോദിയെ പരിഹസിച്ചത്. 'ക്ഷേത്രം പണിഞ്ഞ് കാണിക്ക നൽകാം, പക്ഷേ കലാപം ഉണ്ടാക്കരുത്' എന്ന് മമത ബാനർജി പ്രതികരിച്ചു, ദൈവത്തിന്റെ ആൾരൂപമായി നിൽക്കുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ ആ ദൈവത്തിന്റെ ആൾ രൂപം രാജ്യത്തെ ശല്യപ്പെടുത്താൻ നിൽക്കരുതെന്നും മമത കൂട്ടിചേർത്തു.
ന്യൂസ് 18 ചാനലിന് അഭിമുഖത്തിലായിരുന്നു താൻ ദൈവത്തിന്റെ പ്രതിനിധിയാണെന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ വിവാദ പ്രതികരണമുണ്ടാകുന്നത്. 'എന്റെ അമ്മ മരിക്കുന്നതുവരെ ഞാന് എന്നെ ഒരു സാധാരണ മനുഷ്യനായിട്ടാണ് കരുതിയത്. പക്ഷേ, അവരുടെ മരണശേഷം, എന്റെ ജീവിതത്തില് നടന്നതും നടക്കുന്നതുമായ എല്ലാ സംഭവങ്ങളും കൂട്ടിയോജിപ്പിച്ചപ്പോള് ഞാന് ജീവശാസ്ത്രപരമായി ജനിച്ചതല്ലെന്ന് മനസിലാക്കി. ഭൂമിയിലെ തന്റെ ജോലി പൂര്ത്തിയാക്കാന് ദൈവം എന്നെ അയച്ചിരിക്കുന്നു. ഈ സ്ഥാനവും പ്രശസ്തിയും എല്ലാം അദ്ദേഹം നല്കി. അതുകൊണ്ട് തന്നെ തളരാതെ സജീവമായിരിക്കാനുള്ള ഊര്ജം എനിക്കുണ്ടെന്ന് ഞാന് വിശ്വസിക്കുന്നു. മോദി പറഞ്ഞു
വിവാദമായ ഈ പ്രസ്താവനയ്ക്ക് ശേഷം തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് ശേഷം മോദി കന്യാകുമാരിയിലെ വിവേകാനന്ദ ആശ്രമത്തിൽ ധ്യാനത്തിലിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി ജൂൺ ഒന്ന് വരെ സ്ഥലത്തേക്കുള്ള തീർത്ഥാടകരുടെ പ്രവേശനവും നിരോധിച്ചു.
എന്നാൽ മോദിയുടെ ഈ രണ്ട് പ്രഖ്യാപനങ്ങളെയും വിമർശിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മോദി നിരന്തരം തരം താണ പ്രസ്താവനയിലേക്ക് കടക്കുകയാണെന്നാണ് കോൺഗ്രസ് വിമർശിച്ചത്.
'സിനിമയിലൂടെയാണ് ഗാന്ധിജിയെ പലരും അറിയുന്നത്'; മോദിയുടെ ഗാന്ധി പരാമർശത്തിൽ വിമർശനവുമായി കോൺഗ്രസ്