കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ് 25ന്

പത്രികാ സമര്പ്പണത്തിനുള്ള അവസാന തീയതി ജൂണ് 13 ആണ്

ന്യൂഡല്ഹി: കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ് 25ന് നടക്കും. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയിലെ ഒരു സീറ്റിലും അന്നേ ദിവസം തിരഞ്ഞെടുപ്പ് നടക്കും. പത്രികാ സമര്പ്പണത്തിനുള്ള അവസാന തീയതി ജൂണ് 13 ആണ്.

ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി, എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. ഈ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ് ആറിന് വിജ്ഞാപനം പുറത്തിറങ്ങും.

പത്രികാ സമര്പ്പണത്തിനുള്ള അവസാന ദിനം ജൂണ് 13. 14ന് സൂക്ഷ്മ പരിശോധനയും 18ന് പത്രിക പിന്വലിക്കാനുള്ള അവസാനതീയതിയുമാണ്. ജൂണ് 25ന് രാവിലെ ഒമ്പതുമുതല് നാലുവരെയാണ് പോളിങ് അന്നുതന്നെ അഞ്ചുമണിക്ക് വോട്ടെണ്ണല്. നിയമസഭയിലെ നിലവിലെ കക്ഷിനിലവെച്ച് എല്ഡിഎഫിന് രണ്ടുപേരേയും യുഡിഎഫിന് ഒരാളേയും രാജ്യസഭയിലേക്ക് വിജയിപ്പിക്കാന് കഴിയും. മഹാരാഷ്ട്രയില് പ്രഫുല് പട്ടേല് രാജിവെച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

To advertise here,contact us