സോണിയയെ പോലെ ഹിന്ദി അറിയാത്ത ഇറ്റാലിയന് പൗരനല്ല മോദി; കടന്നാക്രമിച്ച് കങ്കണ

രാജ്യത്തിന്റെ വികസനത്തിനായി പ്രവര്ത്തിക്കുന്ന മണ്ണിന്റെ മകനാണ് നരേന്ദ്രമോദിയെന്നും കങ്കണ

ന്യൂഡല്ഹി: കോണ്ഗ്രസ് മുന് അധ്യക്ഷ സോണിയാ ഗാന്ധിയെ കടന്നാക്രമിച്ച് നടിയും ബിജെപി സ്ഥാനാര്ത്ഥിയുമായ കങ്കണ റണാവത്ത്. ഹിന്ദി അറിയാത്ത ഇറ്റലിക്കാരിയെ പോലെയല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കങ്കണ റണാവത്ത് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി പ്രവര്ത്തിക്കുന്ന മണ്ണിന്റെ മകനാണ് നരേന്ദ്രമോദിയെന്നും കങ്കണ പ്രശംസിച്ചു. കുല്ലു ജില്ലയിലെ ജഗത് ഖാനയില് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില് സംസാരിക്കുകയായിരുന്നു കങ്കണ.

സത്ഭരണത്തിന്റെ പ്രതീകമാണ് നരേന്ദ്രമോദിയെന്നും പഹരി അടക്കം നിരവധി ഭാഷ അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ടെന്നും കങ്കണ റണാവത്ത് പറഞ്ഞു. കോണ്ഗ്രസിന്റെ അഴിമതി കാരണം ഹിമാചല് പ്രദേശിലെ ജനങ്ങള് ബിജെപിയെ വിജയിപ്പിക്കാന് മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്നും കങ്കണ ആത്മവിശ്വാസം പങ്കുവെച്ചു.

മാണ്ഡിയിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി വിക്രമാദിത്യ സിംഗിനെതിരെയും കങ്കണ രംഗത്തെത്തി. തുടര്ച്ചയായി ആറ് തവണ ഹിമാചല് പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീര്ഭദ്ര സിംഗിന്റെ മകനാണ് മണ്ഡലത്തില് കങ്കണയുടെ എതിര്സ്ഥാനാര്ത്ഥി. സംസ്ഥാനത്ത് കാലങ്ങളായി കുടുംബാധിപത്യം നിലനില്ക്കുകയാണെന്ന് കങ്കണ ആരോപിച്ചു.

To advertise here,contact us