ന്യൂഡൽഹി: കോൺഗ്രസിൻ്റെ പാകിസ്ഥാൻ അനുകൂല പരാമർശങ്ങളെ വിമർശിച്ച് കങ്കണ റണാവത്ത്. പാകിസ്ഥാൻ വളകൾ ധരിക്കുന്നില്ലെങ്കിൽ ഇന്ത്യ അത് ധരിപ്പിക്കുമെന്ന് മാണ്ഡി ബിജെപി സ്ഥാനാർത്ഥി വിമർശിച്ചു കൊണ്ട് പറഞ്ഞു. പാക് അധീന കശ്മീരിന് മേലുള്ള അവകാശവാദം ഇന്ത്യ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ പ്രസ്താവനക്കെതിരെ നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള അടുത്തിടെ പ്രതികരിച്ചിരുന്നു. ഇതിനോടായിരുന്നു കങ്കണയുടെ പ്രതികരണം.
"പാകിസ്ഥാന് ആട്ടയും വൈദ്യുതിയും ആവശ്യമാണെന്ന് ഞങ്ങൾക്കറിയാം. പാക്കിസ്ഥാൻ വളകൾ ധരിക്കില്ലെന്ന് അവർ പറഞ്ഞു. പാക്കിസ്ഥാൻ വളകൾ ധരിക്കില്ലെങ്കിൽ ഞങ്ങൾ അവരെ ധരിപ്പിക്കും" എന്നായിരുന്നു കങ്കണയുടെ പ്രതികരണം. ഫാറൂഖ് അബ്ദുള്ളയുടെ പാക് അധിനിവേശ കാശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനയോടായിരുന്നു കുളുവിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ റണാവത്തിൻ്റെ ഈ പ്രതികരണം. ഭരണഘടനയെ അട്ടിമറിക്കാനോ മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനോ മോദി അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
മുടിവെട്ടാന് രാഹുല് ഗാന്ധിയെത്തി, പിന്നെ എന്തുസംഭവിച്ചു? വിശദീകരിച്ച് ബാര്ബര്ഷോപ്പ് ജീവനക്കാരന്