'മര്ദ്ദിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നല്കി ബിഭവ് കുമാര്

സ്വാതിയുടെ പരാതിയില് ഡല്ഹി പൊലീസ് സംഘം കെജ്രിവാളിന്റെ വസതിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

ന്യൂഡല്ഹി: ആംആദ്മി പാര്ട്ടി രാജ്യസഭ അംഗം സ്വാതി മലിവാളിനെതിരായ അതിക്രമത്തില് ആരോപണ വിധേയനായ അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല് സ്റ്റാഫ് ബിഭവ് കുമാര് സ്വാതിക്കെതിരെ പൊലീസിന് പരാതി നല്കി. സ്വാതി തന്നെ മര്ദ്ദിച്ചുവെന്ന് കാണിച്ചാണ് പരാതി നല്കിയത്. ബിഭവിനെതിരായ ആരോപണത്തില് നടപടി കടുപ്പിച്ച സാഹചര്യത്തിലാണ് എതിര് നീക്കങ്ങള്.

സ്വാതിയുടെ പരാതിയില് ഡല്ഹി പൊലീസ് സംഘം കെജ്രിവാളിന്റെ വസതിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സ്വാതി മലിവാളിനൊപ്പമാണ് പൊലീസ് എത്തിയത്. കെജ്രിവാളിന്റെ വസതിയില് വെച്ച് പി എ ബിഭവ് കുമാര് മര്ദ്ദിച്ചെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. അഡിഷണല് ഡിസിപി അഞ്ജിത ചെപ്ലായയുടെ നേതൃത്വത്തില് നാലംഗ പൊലീസ് സംഘമാണ് കെജ്രിവാളിന്റെ വസതിയില് എത്തിയത്. അഞ്ച് ഫോറന്സിക് വിദ്ഗധരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

അതേസമയം സ്വാതിയുടെ ആരോപണങ്ങള് ആംആദ്മി പാര്ട്ടി തള്ളി. ബിജെപി ഗുഢാലോചനയാണ് പിന്നിലെന്ന് മന്ത്രി അതീഷി മര്ലേന പറഞ്ഞു. ക്രൂരമായി മര്ദ്ദനം നേരിട്ട സ്വാതി മലിവാള് തനിക്ക് നടക്കാന് കഴിയുന്നില്ലെന്ന് പറയുമ്പോഴും സംഭവം നടന്ന ദിവസം അവര് സുഖമായി സോഫയില് ഇരുന്നു ഫോണ് ചെയ്യുന്നത് ദൃശ്യങ്ങളില് വ്യക്തമാണെന്ന് സൗരഭ് ഭരദ്വാജും എക്സിലൂടെ പ്രതികരിച്ചു. സംഭവത്തില് സ്വാതിയെ ആം ആദ്മി പാര്ട്ടി പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഇരു കൂട്ടരും തമ്മില് വാക്പോരും കടുത്തിരിക്കുകയാണ്.

To advertise here,contact us