ന്യൂഡൽഹി: മദ്യനയ അഴിമതി കേസിലെ അറസ്റ്റും റിമാൻഡും റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അപ്പീലിൽ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേൾക്കും. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അരവിന്ദ് കെജ്രിവാളിൻ്റെ അഭിഭാഷകനും തങ്ങളുടെ വാദങ്ങൾ കോടതിയെ അറിയിക്കും. 2023ലെ പങ്കജ് ബൻസാൽ കേസിലെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് അറസ്റ്റും റിമാൻഡും എന്നാണ് കെജ്രിവാളിൻ്റെ വാദം.
നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റ് എന്നാണ് ഇഡിയുടെ നിലപാട്. കേസിൽ 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം നേടിയ കെജ്രിവാൾ നിലവിൽ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആണ്. ജൂൺ രണ്ടിന് തിഹാർ ജയിലിൽ എത്തി കീഴടങ്ങണം എന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആണ് ഹർജിയിൽ അന്തിമ വാദം കേൾക്കുന്നത്. മാര്ച്ച് 21നാണ് ഡല്ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
കെജ്രിവാളിന്റെ പിഎ പാർട്ടി എംപിയെ അതിക്രമിച്ച കേസ്; തിരഞ്ഞെടുപ്പ് ആയുധമാക്കാൻ ബിജെപി