ഖാര്ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില് തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധന; നിര്ഭാഗ്യകരമെന്ന്കോണ്ഗ്രസ്

ഇന്നലെ ബീഹാറിലെ സമസ്തിപൂരില് വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്ഭാഗ്യകരമാണെന്നും കോണ്ഗ്രസ് അഭിപ്രായപ്പെട്ടു.

പാട്ന: കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില് തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര് പരിശോധന നടത്തിയെന്ന് കോണ്ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില് വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്ഭാഗ്യകരമാണെന്നും കോണ്ഗ്രസ് അഭിപ്രായപ്പെട്ടു.

നിരവധി എന്ഡിഎ നേതാക്കള് പ്രചാരണം നടത്തുന്നുണ്ട്. എന്നാല് എന്ഡിഎ നേതാക്കളുടെ വാഹനത്തില് ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര് കോണ്ഗ്രസ് നേതാവ് രാജേഷ് റാത്തോര് ആരോപിച്ചു.

To advertise here,contact us