'ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിൽ ശുദ്ധി കലശം നടത്തും'; കോൺഗ്രസ് നേതാവ് നാനാ പട്ടോലെ

പൂർത്തിയാക്കാത്ത രാമ ക്ഷേത്രത്തിന്റെ നിർമാണം ഇൻഡ്യ മുന്നണിക്ക് കീഴിലുള്ള സർക്കാർ പൂർത്തിയാക്കുമെന്നും അയോധ്യയിൽ റാം ദർബാർ നിർമിക്കുമെന്നും നാനാ പട്ടോലെ പറഞ്ഞു

icon
dot image

മുംബൈ: ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോലെ. ശരിയായ രീതിയിലല്ല ക്ഷേത്രം നിർമിച്ചതെന്നും ക്ഷേത്രം നിർമിക്കുമ്പോൾ പാലിക്കേണ്ട എല്ലാ മര്യാദകളും നരേന്ദ്ര മോദി തെറ്റിച്ചെന്നും നാനാ പട്ടോലെ പറഞ്ഞു. 'അയോധ്യ ക്ഷേത്ര നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകൾ വന്നതായി നാല് ശങ്കരാചാര്യന്മാരും ചൂണ്ടി കാണിച്ചിരുന്നുവെന്നും അവരെ കൊണ്ട് വന്ന് പ്രതിവിധികൾ നടത്തി അയോധ്യ ക്ഷേത്രത്തെ സംശുദ്ധമാക്കുമെന്നും' അദ്ദേഹം പറഞ്ഞു.

രാമ ക്ഷേത്രം മുഴുവനായും പൂർത്തിയാവാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും ഇത് രാമനെ അപമാനിക്കലാണെന്നും പറഞ്ഞു ശങ്കരാചാര്യന്മാർ രംഗത്തെത്തിയിരുന്നു. പൂർത്തിയാക്കാത്ത രാമ ക്ഷേത്രത്തിന്റെ നിർമാണം ഇൻഡ്യ മുന്നണിക്ക് കീഴിലുള്ള സർക്കാർ പൂർത്തിയാക്കുമെന്നും അയോധ്യയിൽ റാം ദർബാർ നിർമിക്കുമെന്നും നാനാ പട്ടോലെ പറഞ്ഞു. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തിരുന്നില്ല

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്; പ്രിയങ്ക ഗാന്ധി

dot image
To advertise here,contact us