ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച നടന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് വോട്ടർ ലിസ്റ്റ് പുറത്ത് വിടുന്നതിലുള്ള കാല താമസം, തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നതിലുള്ള പക്ഷാപാതം തുടങ്ങിയവയായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ ഖർഗെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയ വാദങ്ങൾ. കമ്മീഷൻ ബിജെപിക്ക് വേണ്ടി ബി ടീമായി വർക്ക് ചെയ്യുന്നുവെന്ന ആരോപണവും ഖർഗെ ഉയർത്തിയിരുന്നു.
എന്നാൽ ഖർഗെയുടെ പരാമർശം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം തകർക്കുന്നതുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. യഥാർത്ഥ വോട്ടിംഗ് ലിസ്റ്റ് പുറത്തുവിടാത്തതും കഴിഞ്ഞ ഘട്ടങ്ങളിലെ പോളിംഗ് ഡാറ്റ പ്രസിദ്ധീകരിക്കാത്തതും ചൂണ്ടി കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മേൽ സമ്മർദ്ദം ചെലുത്താൻ ഖർഗെ ഇൻഡ്യ സഖ്യ നേതാക്കൾക്ക് കത്തെഴുതിയിരുന്നു. ഈ കത്തിന് മറുപടിയുമായാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങള് കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുല് ഗാന്ധി