ദില്ലി മദ്യനയ അഴിമതിക്കേസ്; അധിക കുറ്റപത്രം സമർപ്പിക്കാൻ ഇഡി കോടതിയിൽ

അധിക കുറ്റപത്രത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതിയായേക്കും

ഡൽഹി: ദില്ലി മദ്യ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതോടെ അധിക കുറ്റപത്രം സമർപ്പിക്കാൻ നീക്കവുമായി ഇഡി ഉദ്യോഗസ്ഥർ. കുറ്റപത്രവുമായി ഇഡി വിചാരണ കോടതിയിലെത്തി. അധിക കുറ്റപത്രത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതിയായേക്കും.

ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഡൽഹിയിലെത്തി. ജയിൽ മോചിതനായാൽ കെജ്രിവാളുമായി ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തുന്നതിനാണ് മൻ ഡൽഹിയിലെത്തിയത്. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവ് തിഹാർ ജയിലിൽ എത്തിയതായാണ് ലഭിക്കുന്ന വിവരം. കെജ്രിവാൾ ഇന്ന് ജയിൽ മോചിതനായേക്കും.

ജൂൺ ഒന്നുവരെ 21 ദിവസത്തേക്കാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള് നിര്വഹിക്കുന്നതിന് വിലക്കുണ്ട്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിര്ത്തിരുന്നു. ഇടക്കാല ജാമ്യം നല്കുന്നത് തടയാനായി ഇന്ന് രാവിലെതന്നെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയില് കുറ്റപത്രം നല്കിയിരുന്നു. എന്നാൽ സുപ്രീം കോടതി കെജ്രിവാളിന് ജൂണ് ഒന്നു വരെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്രിവാളിന് ജാമ്യം കർശന നിർദ്ദേശത്തോടെ

To advertise here,contact us