നൃത്തം ചെയ്യുന്ന മോദിയും മമതയും; കേസെടുത്ത്കൊല്ക്കത്ത പൊലീസ്, വീഡിയോ പങ്കുവെച്ച് മോദി

തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സര്ഗ്ഗാത്മകത സന്തോഷകരമാണെന്നും മോദി

ന്യൂഡല്ഹി: താന് നൃത്തം ചെയ്യുന്ന അനിമേറ്റഡ് വീഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിരമായി ആനിമേറ്റഡ് വീഡിയോകള് നിര്മ്മിക്കുന്ന ഒരു ഉപയോക്താവ് പങ്കുവെച്ച വീഡിയോ പ്രധാനമന്ത്രി റീഷെയര് ചെയ്യുകയായിരുന്നു. 'ഞാന് നൃത്തം ചെയ്യുന്ന വീഡിയോ നിങ്ങളെപ്പോലെ ഞാനും ആസ്വദിച്ചു' എന്ന് പറഞ്ഞാണ് മോദി വീഡിയോ പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സര്ഗ്ഗാത്മകത സന്തോഷകരമാണെന്നും മോദി കുറിച്ചു.

'ദി ഡിക്റ്റേറ്റര്' അറസ്റ്റ് ചെയ്യില്ലെന്ന് എനിക്കറിയുന്നതുകൊണ്ട് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നു എന്ന അടിക്കുറുപ്പോടെയാണ് ഉപയോക്താവ് വീഡിയോ പങ്കുവെച്ചത്. മമതാ ബാനര്ജിയുടെ സമാനമായ ഒരു ഡാന്സ് വീഡിയോ പങ്കുവെച്ചയാള്ക്കെതിരെ കൊല്ക്കത്ത പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മോദി വീഡിയോ പങ്കുവെച്ചത്.

Mamata Banerjee's video can get you arrested by Kolkata Police.Narendra Modi's video won't get you arrested.But, Modi is dictator. pic.twitter.com/Y42D6g2EJx

മോദിയുടെ ഡാന്സ് വീഡിയോ മമതാ ബാനര്ജിയുടെ വീഡിയോയുമായി താരതമ്യപ്പെടുത്തിയാണ് പലരുടെയും കമന്റുകള്. 'മമതാ ബാനര്ജിയുടെ വീഡിയോയിലൂടെ നിങ്ങളെ കൊല്ക്കത്ത പൊലീസ് അറസ്റ്റ് ചെയ്യുന്നു, നരേന്ദ്ര മോദിയുടെ വീഡിയോ കാരണം നിങ്ങളെ ആരും അറസ്റ്റ് ചെയ്യില്ല', എന്നാണ് ചിലര് കുറിച്ചത്.

To advertise here,contact us