ചന്ദ്രന്റെ ധ്രുവപ്രദേശത്ത് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒ

ചന്ദ്രന്റെ വടക്കൻ ധ്രുവപ്രദേശങ്ങളിൽ ജലസാന്നിധ്യം കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു

icon
dot image

ഡല്ഹി: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആർഒ. അഞ്ച് മുതൽ എട്ട് മീറ്റർ വരെ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജല സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വിവിധ ഗവേഷകരുമായി സഹകരിച്ച് സ്പേസ് ആപ്ലിക്കേഷന് സെന്റര് ഐഎസ്ആര്ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ചന്ദ്രന്റെ വടക്കൻ ധ്രുവപ്രദേശങ്ങളിൽ ജലസാന്നിധ്യം കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. ചന്ദ്രയാൻ-3 മിഷന് ശേഷം ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് സുപ്രധാന വിവരങ്ങളാണ് പുറത്തുവരുന്നത്. ചന്ദ്രയാൻ-2 മിഷൻ സമയത്ത് ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് അനുമാനങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീക്കുന്നതാണ് പുതിയ പഠനം.

dot image
To advertise here,contact us
dot image