ചൂട് കൂടി; തണുപ്പിക്കാൻ ബിയർ, ബെംഗളൂരുവില് വില്പന കുതിച്ചുയര്ന്നു

ചൂടു കൂടിയതോടെ പലരും വിദേശ മദ്യത്തിനു പകരം ബിയർ ഉപയോഗത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബെംഗളൂരു: നഗരത്തില് വേനൽച്ചൂടിനൊപ്പം ബിയർ വിൽപന കുതിക്കുകയാണ്. ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്. ഈ വർഷം ഇതുവരെ ബിയർ വിൽപനയിൽ 20% വർദ്ധനവാണ് ഉണ്ടായതെന്ന് നാഷനൽ റസ്റ്ററന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു.

ചൂടു കൂടിയതോടെ പലരും വിദേശ മദ്യത്തിനു പകരം ബിയർ ഉപയോഗത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തിരഞ്ഞെടുപ്പും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരവുമുള്ള ദിവസങ്ങളിൽ ഉൾപ്പെടെ ചില ബാറുകൾ മദ്യ വിലയ്ക്ക് ഇളവ് നൽകിയിരുന്നു. ഇതും വിൽപന കൂടാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.

ട്രെയിനില് ടിടിഇമാര്ക്കും വിശ്രമിക്കണം; സൗകര്യമില്ലാത്തതില് കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്

To advertise here,contact us