ജന്മദിനാഘോഷം ക്രിമിനലുകൾക്കൊപ്പം; ഹൈദരാബാദിൽ പൊലീസ് ഇൻസ്പെക്ടറുടെ തൊപ്പി തെറിച്ചു

മഹേന്ദർ റെഡ്ഡി ചൂതാട്ട സംഘാടകർക്കൊപ്പം ജൻമദിനമാഘോഷിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

ഹൈദരാബാദ്: ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. മംഗൾഹട്ട് പൊലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്പെക്ടർ മഹേന്ദർ റെഡ്ഡിയെയാണ് ഹൈദരാബാദ് പൊലീസ് കമീഷണർ സസ്പെൻഡ് ചെയ്തത്. മഹേന്ദർ റെഡ്ഡി ചൂതാട്ട സംഘാടകർക്കൊപ്പം ജൻമദിനമാഘോഷിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നു. അന്വേഷണത്തെ തുടർന്നാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിട്ടത്.

കഞ്ചാവ് കടത്തുന്നവരുമായും ചൂതാട്ട സംഘങ്ങളുമായും മറ്റ് കുറ്റവാളികളുമായും സൗഹൃദം പുലർത്തുന്നതിന് മഹേന്ദർ റെഡ്ഡിക്കെതിരെ നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.

സ്വർണ്ണ കടത്തും വർധിക്കുന്നു,വാഹന പരിശോധനയില് 60 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

To advertise here,contact us