പ്രമേഹത്തിന്റെ തോത് കുറയുന്നു; സ്വന്തം ഡോക്ടറെ കാണാന് അനുവദിക്കണമെന്ന് കെജ്രിവാള്

ജയിലില് ഡോക്ടറുണ്ടെന്ന് ഇഡി

ന്യൂഡല്ഹി: രക്തത്തിലെ പ്രമേഹത്തിന്റെ തോത് കുറയുന്നതിനാല് തന്റെ സ്വന്തം ഡോക്ടറെ കാണാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള് കോടതിയില് ഹര്ജി നല്കി. തന്റെ സ്ഥിരം ഡോക്ടറുമായി ആഴ്ചയില് മൂന്ന് തവണ കൂടിയാലോചന നടത്തണമെന്നാണ് ഹര്ജിയിലെ ആവശ്യം. ഡല്ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടര്ന്ന് തീഹാര് ജയിലില് ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന കെജ്രിവാള് റോസ് അവന്യൂ കോടതിയിലാണ് ഹര്ജി നല്കിയത്. ഹര്ജിയില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രതികരണം കോടതി തേടിയിട്ടുണ്ട്.

കെജ്രിവാളിന്റെ പ്രമേഹത്തിന്റെ തോത് പതിവായി പരിശോധിക്കുന്നതിനും ആരോഗ്യ നില വിലയിരുത്തുന്നതിനുമായി ആഴ്ചയില് മൂന്ന് തവണ വീഡിയോ കോണ്ഫറന്സിംഗ് വഴി ഡോക്ടറുമായി കൂടിയാലോചിക്കുന്നതിനും അനുമതി തേടിയാണ് കോടതിയില് അപേക്ഷ സമര്പ്പിച്ചത്.

അറസ്റ്റിന് മുമ്പ് പരിശോധിച്ച ഡോക്ടറുമായി വെര്ച്വല് കണ്സള്ട്ടേഷന് അനുവദിക്കണമെന്നാണ് ആവശ്യം. നിലവില് ജയില് ഡോക്ടര് കെജ്രിവാളിനെ പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെ സ്വന്തം ഡോക്ടറുടെ സേവനത്തിനാണ് ഇപ്പോള് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡി കസ്റ്റഡിയില് കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 46 ആയി കുറഞ്ഞതായി അഭിഭാഷകന് പറഞ്ഞു. ഇതിനിടെ, കെജ്രിവാളിന്റെ പരിശോധിക്കാന് ജയിലില് ഡോക്ടര്മാരുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി ഹര്ജിയില് മറുപടി നല്കാന് സമയം തേടി. കേസിന്റെ അടുത്ത വാദം ഏപ്രില് 18ന് നടക്കും. ജയിലില് കഴിയുന്ന കെജ്രിവാളിന്റെ ജുഡീഷ്യല് കസ്റ്റഡി ഏപ്രില് 23 വരെ നീട്ടി കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

To advertise here,contact us