ബംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസ്; മുഖ്യപ്രതികള് അറസ്റ്റില്

മാര്ച്ച് ഒന്നിന് നടന്ന സ്ഫോടനത്തില് നിരവധി ഉപഭോക്താക്കള്ക്കും ഹോട്ടല് ജീവനക്കാര്ക്കും പരിക്കേറ്റിരുന്നു

icon
dot image

ബെംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയില് നടന്ന സ്ഫോടനത്തില് മുഖ്യപ്രതികളായ രണ്ടുപേരെ എന്ഐഎ അറസ്റ്റുചെയ്തു. മാര്ച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില് സ്ഫോടനം നടന്നത്. കേസില് മുസാവിര് ഹുസൈന് ഷസേബ്, അബ്ദുള് മത്തീന് താഹ എന്നിവരെയാണ് ഇന്ന് രാവിലെ കൊല്ക്കത്തയില് നിന്ന് എന്ഐഎ അറസ്റ്റ് ചെയ്തത്.

ഷാസേബ് കഫേയില് സ്ഫോടകവസ്തു സ്ഥാപിച്ചപ്പോള്, ആക്രമണവും തുടര്ന്നുള്ള അവരുടെ തിരോധാനവും ആസൂത്രണം ചെയ്തതത് താഹയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രണ്ട് പേരെയും കൊല്ക്കത്തയിലെ ഒരു ഒളിത്താവളത്തില് നിന്നാണ് കണ്ടെത്തിയത്. അവിടെ അവര് വ്യാജ പേരുകളില് താമസിക്കുകയായിരുന്നു.

എന്ഐഎ, കേന്ദ്ര ഇന്റലിജന്സ് ഏജന്സികള്, പശ്ചിമ ബംഗാള്, തെലങ്കാന, കര്ണാടക, കേരള എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് ഏജന്സികള് നടത്തിയപ്പോള് സംയുക്ത ഓപ്പറേഷനില് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

കര്ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്ഥഹള്ളി സ്വദേശികളായ ഷാസേബ്, താഹ എന്നിവരെ കഴിഞ്ഞയാഴ്ച മുഖ്യപ്രതികളായി ഏജന്സി തിരിച്ചറിഞ്ഞത്. മറ്റൊരു മുഖ്യപ്രതി മുസമ്മില് ഷെരീഫിനെ മാര്ച്ച് 26ന് അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളെ കുറിച്ച് വിവരം നല്കുന്നവര്ക്ക് എന്ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

dot image
To advertise here,contact us