ഉത്തരാഖണ്ഡ്: ഇന്ത്യ ഭരിക്കാൻ ശക്തനായ മോദിക്ക് കീഴിൽ ശക്തമായ മോദി സർക്കാർ ഉണ്ടെന്ന് പ്രധാനമന്ത്രി. ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. എപ്പോഴൊക്കെ ഇന്ത്യ ഭരിച്ചത് മോശം സർക്കാരാണോ അപ്പോഴൊക്കെ ശത്രുക്കൾക്ക് രാജ്യത്തെ നശിപ്പിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട് എന്നും മോദി ആരോപിച്ചു.
കോൺഗ്രസിൻ്റെ കാലത്തെ ഭരണത്തകർച്ചയെ രൂക്ഷമായി മോദി വിമർശിച്ചു . കോൺഗ്രസ് ഭരണ കാലത്ത് സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. ശത്രുക്കളുടെ വെടിയുണ്ടയിൽ നിന്ന് അവർക്ക് സുരക്ഷ ഉണ്ടായിരുന്നില്ല. ബിജെപി എത്തിയാണ് അവരുടെ ജീവൻ രക്ഷിച്ചത്. ബിജെപി ഭരണത്തിൽ വന്നതിന് ശേഷമാണ് ആധുനിക റൈഫിളുകൾ, യുദ്ധവിമാനങ്ങൾ, വിമാനവാഹിനിക്കപ്പലുകൾ എന്നിവ നൽകിയത്. ബിജെപി എന്നും സൈനികരുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ സുരക്ഷാ മുൻകരുതലുകൾക്കായി പുതിയ റോഡുകൾ, തുരങ്കങ്ങൾ, അതിർത്തികളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു.
ഹിന്ദു ധർമം അവസാനിപ്പിക്കാൻ കോൺഗ്രസ് പ്രതിജ്ഞ എടുത്തിരിക്കുകയാണ്. കോൺഗ്രസ് രാമൻറെ അസ്തിത്വത്തെ ചോദ്യം ചെയ്തു എന്നും റാലിക്കിടെ അദ്ദേഹം അഭിപ്രായപ്പെട്ടു.
കെജ്രിവാളിൻ്റെ പിഎയെ പുറത്താക്കി വിജിലന്സ്; ആംആദ്മിയ്ക്ക് തിരിച്ചടി തുടരുന്നു