മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് രാജു വാഗ്മേർ ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നു

പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ പോലും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ വളരെ അധികം ആരാധിച്ചിരുന്ന ഒരു വ്യക്തിയാണ് താൻ എന്നും രാജു വാഗ്മേർ

താനെ: മഹാരാഷ്ട്രയിലെ കോൺഗ്രസ് വക്താവ് രാജു വാഗ്മേർ പാർട്ടി വിട്ട് ബിജെപി സഖ്യത്തിലുള്ള ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നു. ചൊവ്വാഴ്ച്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഉള്ള പാർട്ടിയിൽ രാജു വാഗ്മേർ ചേർന്നത്. മുൻ സേന നേതാവ് ആനന്ദ് ദിഖേയുടെ പേരിലുള്ള ഓഫീസിലെത്തിയായിരുന്നു വാഗ്മേർ പാർട്ടിയിൽ ചേർന്നത്.

രാജു വാഗ്മേറിൻ്റെ അനുഭവസമ്പത്ത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ചടങ്ങിൽ സംസാരിക്കവെ ഷിൻഡെ പറഞ്ഞത്. ശിവസേനയുടെ ഉപനേതാവ്, വക്താവ് എന്നീ പദവികളാണ് ഷിൻഡെ വിഭാഗം വാഗ്മേറിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഖിലി, ബിവന്ദി തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പോലും കോൺഗ്രസിൽ സമവായ തീരുമാനങ്ങൾ ഉണ്ടായില്ല. ഇത് പാർട്ടികുള്ളിൽ പല അഭിപ്രായ വ്യത്യാസത്തിന് കാരണമായി. അത് പാർട്ടി അണികളെയും വൻ തോതിൽ ബാധിവെന്നും ഷിൻഡെ വിഭാഗത്തിനൊപ്പം ചേർന്ന ശേഷം രാജു വാഗ്മേർ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഭരണ മികവും ആ രീതിയും കണ്ടത് കൊണ്ട് മാത്രമാണ് ശിവസേനയിൽ ചേരാൻ തീരുമാനിച്ചതെന്നും രാജു വാഗ്മേർ വ്യക്തമാക്കി. പാർട്ടിയിലെ അണികളെക്കാളും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെ അധികം പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ പോലും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ വളരെ അധികം ആരാധിച്ചിരുന്ന ഒരു വ്യക്തിയാണ് താൻ എന്നും രാജു വാഗ്മേർ പറഞ്ഞു.

ഹേമമാലിനിക്കെതിരെ അപകീർത്തി പരാമർശം; സുർജേവാലക്ക് നോട്ടീസ് അയച്ച് കമ്മീഷൻ

To advertise here,contact us