'ലോകത്തിലെ തന്നെ എൻ്റെ ഏറ്റവും വലിയ സമ്പാദ്യം'; ആഹ്ളാദിച്ച് അദാനി

തൻ്റെ ജീവിതത്തിൽ ഏറ്റവും അധികം സമ്മർദ്ദം കുറക്കുന്നത് കൊച്ചുമോളോടൊപ്പമുള്ള സമയമാണെന്നും അദ്ദേഹം കുറിച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ കോടീശ്വരൻമാരിൽ ഒരാളായ ഗൗതം അദാനിയുടെയും അദ്ദേഹത്തിൻ്റെ പതിനാല് മാസം പ്രായമുള്ള കൊച്ചുമകൾ കാവേരിയുടെയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് അദാനി. അദാനിയുടെ മകൻ കരൺ അദാനിയുടെയും ഭാര്യ പാരിത്ഥിയുടെയും മകളാണ് കാവേരി.

"ഈ കണ്ണുകളുടെ തിളക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്തിലെ എല്ലാ സമ്പത്തും മങ്ങുന്നു"എന്നാണ് അദാനി ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുള്ള കുറിപ്പ്. ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ വെച്ചാണ് അദാനിയുടെ കൊച്ചുമകളുടെയും ചിത്രം പകർത്തിയിട്ടുള്ളത്. തൻ്റെ ജീവിതത്തിൽ ഏറ്റവും അധികം സമ്മർദ്ദം കുറക്കുന്നത് കൊച്ചുമോളോടൊപ്പമുള്ള സമയമാണെന്നും അദ്ദേഹം കുറിച്ചു.

കൊച്ചുമകളുമായി സമയം ചെലവഴിക്കാനാണ് താൻ ഏറെ ഇഷ്ടപ്പെടുന്നതെന്നും ജോലിയും കുടുംബവുമാണ് തൻ്റെ ലോകം അതിൽ തനിക്ക് ഏറ്റവും പ്രധാനവും ഏറെ ശക്തി നൽകുന്നതും കുടുംബമാണെന്നും അദാനി പറഞ്ഞു. കുടുംബവുമെത്തുള്ള ലണ്ടനിലെ യാത്രക്കിടെയാണ് ഇരുവരുടെയും ചിത്രം പകർത്തിയത്.

इन आँखों की चमक के आगे दुनिया की सारी दौलत फीकी है। 🙏 pic.twitter.com/yd4nyAjDkR

To advertise here,contact us