ഫോൺ വിളിക്കുന്നതിനിടെ ശ്രദ്ധമാറി; കുഞ്ഞിനെ ഫ്രിഡ്ജിനുള്ളിൽ വെച്ച് അമ്മ, വീഡിയോ

ഫ്രിഡ്ജിനുള്ളിൽ നിന്ന് കരച്ചിൽ കേട്ടതോടെ പിതാവ് ഫ്രിഡ്ജ് തുറക്കുമ്പോഴാണ് കുട്ടി അകത്തിരിക്കുന്നത് കാണുന്നത്

icon
dot image

മോബൈൽ ഫോണിന്റെ ദുരുപയോഗം കാരണം ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ കൂടി വൈറലാവുകയാണ്. ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയെ ഫ്രിഡ്ജിനുള്ളിൽ വെയ്ക്കുന്ന ഒരമ്മയുടെ വീഡിയോയാണ് എക്സിൽ വൈറലാകുന്നത്.

ഫോണിൽ മുഴുകിയിരിക്കുന്ന അമ്മയ്ക്കരികിലായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുറച്ച് സമയത്തിന് ശേഷം കുട്ടിയുടെ അടുത്തിരുന്ന് പച്ചക്കറികൾ അരിയുന്ന അമ്മയെയും കാണാം. ശേഷം നിലത്ത് നിന്ന് എഴുനേൽക്കുന്നതിനൊപ്പം പച്ചക്കറികൾക്ക് പകരം കുട്ടിയെയാണ് എടുക്കുന്നത്. കുഞ്ഞിനെ ഫ്രിഡ്ജിൽ വെച്ച് ഡോർ അടച്ച ശേഷം ഫോണിൽ സംഭാഷണം തുടരുന്നതും വീഡിയോയിലുണ്ട്.

Horrible Addiction 😰 pic.twitter.com/D3Pl0a4rsv

ഏതാനും സമയത്തിന് ശേഷം കുട്ടിയുടെ പിതാവ് വീട്ടിലെത്തി കുഞ്ഞിനെ കുറിച്ച് ചോദിക്കുമ്പോഴും എവിടെയന്ന് ഓർമ്മിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ പരതുന്നത്. ഫ്രിഡ്ജിനുള്ളിൽ നിന്ന് കരച്ചിൽ കേൾക്കുന്നതോടെ പിതാവ് ഫ്രിഡ്ജ് തുറക്കുമ്പോഴാണ് കുട്ടി അകത്തിരിക്കുന്നത് കാണുന്നത്.

വീഡിയോ എക്സിൽ പ്രചാരം നേടിയതോടെ ഫോൺ അഡിക്ഷനെ കുറിച്ചുള്ള ചർച്ചകളും ഉയരുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിട്ട വീഡിയോ 11 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ ഞെട്ടിക്കുന്നതാണെന്നും ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കമന്റുകളെത്തുന്നുണ്ട്.

രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി; ബന്ധുവിന്റെ ഫോണ് സംഭാഷണം പുറത്ത്

To advertise here,contact us