ന്യൂഡല്ഹി: പഞ്ചാബിലും ബിജെപി തനിച്ച് മത്സരിക്കും. ബിജെപി- ശിരോമണി അകാലിദള് സഖ്യമില്ല. വരുന്ന തിരഞ്ഞെടുപ്പില് ബിജെപി തനിച്ച് മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സുനില് ജാഖര് പറഞ്ഞു. പതിമൂന്നില് ഒന്പത് സീറ്റുകളും ശിരോമണി അകാലിദള് ആവശ്യപ്പെട്ടതോടെയാണ് എന്ഡിഎ വിപുലീകരണ നീക്കം പാളിയത്.
തമിഴ്നാടിനും ഒഡീഷയ്ക്കും പിന്നാലെയാണ് പഞ്ചാബിലും ബിജെപി തനിച്ച് മത്സരിക്കാന് ഒരുങ്ങുന്നത്. കാര്ഷിക നിയമങ്ങളിലെ അഭിപ്രായ ഭിന്നതയെ തുടര്ന്ന് ശിരോമണി അകാലിദള് 2020ല് എന്ഡിഎ വിട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി അകാലിദളുമായി ചര്ച്ച നടത്തിയെങ്കിലും സീറ്റ് വിഭജനത്തില് തട്ടി നീക്കം പാളി. 13ല് ഒമ്പത് സീറ്റുകളും വേണമെന്നായിരുന്നു അകാലിദളിന്റെ ആവശ്യം. എന്നാല് മോദി പ്രഭാവത്തില് സംസ്ഥാനത്ത് അഞ്ച് സീറ്റുകള് എങ്കിലും ജയിക്കാന് കഴിയുന്ന സാഹചര്യം ഉണ്ടെന്നാണ് ബിജെപി വിലയിരുത്തല്. പ്രവര്ത്തകരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് തനിച്ച് മത്സരിക്കുന്നതെന്നാണ് സംസ്ഥാന അധ്യക്ഷന് സുനില് ഝാക്കര് പറഞ്ഞത്.
BJP to contest the Lok Sabha elections alone in Punjab. ਭਾਰਤੀ ਜਨਤਾ ਪਾਰਟੀ ਲੋਕ ਸਭਾ ਚੋਣਾਂ ਪੰਜਾਬ ਵਿਚ ਇੱਕਲੇ ਲੜਨ ਜਾ ਰਹੀ ਹੈ। pic.twitter.com/FbzfaePNj3
അടുത്ത ബിജെപി കേന്ദ്ര സമിതി യോഗത്തില് ബിജെപി സ്ഥാനാര്ത്ഥി ചര്ച്ചകളിലേക്ക് കടക്കും. 2019ല് സഖ്യമായി മത്സരിച്ചപ്പോള് ശിരോമണി അകാലിദളും ബിജെപിയും രണ്ടു വീതം സീറ്റുകളില് വിജയിച്ചിരുന്നു. ജൂണ് ഒന്നിനാണ് പഞ്ചാബില് വോട്ടെടുപ്പ്.
ഇഡിയെ കുഴക്കി ആപ്പ്; മന്ത്രിസഭയ്ക്ക് ഇന്നും കെജ്രിവാളിന്റെ നിര്ദേശമെത്തി, തലസ്ഥാനത്ത് സംഘര്ഷം