സ്കൂട്ടറിലിരുന്ന് ഹോളി ആഘോഷിച്ച് പെൺകുട്ടികളുടെ 'റൊമാൻസ്' വീഡിയോ; 33,000 രൂപ പിഴ ചുമത്തി പൊലീസ്

അപകടകരമായ രീതിയിൽ സ്കൂട്ടറിൽ കയറി നിന്ന് പോവുന്നതും പിന്നീട് സ്കൂട്ടറിൽ നിന്ന് വീഴുന്നതും വീഡിയോയിൽ കാണാം

നോയിഡ: സ്കൂട്ടറിൽ ഇരുന്ന് 'റൊമാൻറിക്ക്' വീഡിയോയിലൂടെ ഹോളി ആഘോഷിച്ച പൊൺകുട്ടികൾക്ക് പിഴ ചുമത്തി നോയിഡ പൊലീസ്. റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപയാണ് പിഴയായി ചുമത്തിയത്.

#GreaterNoida होली के नाम पर अश्लीलता फैलाने वाली सुशील कन्याएं, दिल्ली मेट्रो का असर ग्रेटर नोएडा तक पहुंच गया, ट्रैफिक पुलिस की संज्ञान‌ में वीडियो आते ही ट्रैफिक पुलिस ने 33000 रूपए का चालान किया। स्कूटी नंबर (UP16CX-0866)@noidapolice @Uppolice #viralvideo @noidatraffic pic.twitter.com/XpMQjWkuKn

പെൺകുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചത്തോടെ പെൺകുട്ടികൾക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. വീഡിയോയിലെ രംഗങ്ങൾ അശ്ശീല ചുവയോടെയുള്ളതാണെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. അപകടകരമായ രീതിയിൽ സ്കൂട്ടറിൽ കയറി നിന്ന് പോവുന്നതും പിന്നീട് സ്കൂട്ടറിൽ നിന്ന് വീഴുന്നതും വീഡിയോയിൽ കാണാം.

Satisfying results Now @noidatraffic should seize the vehicle pic.twitter.com/2a0Ngst8pq

ഹെൽമറ്റ് ധരിക്കാത്തതിനും മൂന്ന് പേർ സഞ്ചരിച്ചതിനുമാണ് ട്രാഫിക്ക് നിയമം ലംഘിച്ചതിൻ്റെ പേരിൽ 33,000 രൂപ പിഴ ചുമത്തിയത്. സമാന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസം ഡൽഹി മെട്രോ പരിസരത്ത് നിന്നും വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രണയത്തിലലിഞ്ഞ് ലോകേഷും ശ്രുതി ഹാസനും, ലിയോ ഡയറക്ടറിലെ കാമുകനെ കാണാം 'ഇനിമേൽ'ഇറങ്ങി

To advertise here,contact us