ഭാര്യയ്ക്ക് സീറ്റ് നല്കിയില്ല; കോണ്ഗ്രസ് വിട്ട് എംഎല്എ

അസമിലെ നൗബോച്ച എംഎൽഎയായ ഭരത് ചന്ദ്ര നാരയാണ് തിങ്കളാഴ്ച കോൺഗ്രസിൽ നിന്ന് രാജിവെച്ചത്

ലഖിംപൂര്: ലോക്സഭാ തിരഞ്ഞെടുപ്പില് ഭാര്യയ്ക്ക് സീറ്റ് നല്കാത്തതില് പ്രതിഷേധിച്ച് കോണ്ഗ്രസ് വിട്ട് എംഎല്എ. അസമിലെ നൗബോച്ച എംഎൽഎയായ ഭരത് ചന്ദ്ര നാരയാണ് തിങ്കളാഴ്ച കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ലഖിംപൂർ ലോക്സഭാ സീറ്റിൽ ഉദയ് ശങ്കര് ഹസാരികയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് രാജി.

മുൻ കേന്ദ്രമന്ത്രി കൂടിയായ ഭാര്യ റാണി നാരയെ ഈ സീറ്റിലേക്ക് പരിഗണിക്കുമെന്ന് നര പ്രതീക്ഷിച്ചിരുന്നു. “ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ഞാൻ രാജിവെക്കുന്നു,” എംഎൽഎ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ പറഞ്ഞു. ലഖിംപൂര് മണ്ഡലത്തില്നിന്ന് മുന്പ് മൂന്നുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് റാണി നാര.

To advertise here,contact us