ജാതി സെന്സസ് ഇന്ദിരയുടെയും രാജീവിന്റേയും നിലപാടിന് വിരുദ്ധം: ആനന്ദ് ശര്മ

തന്റെ നിലപാട് വ്യക്തമാക്കി ആനന്ദ് ശര്മ കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയ്ക്ക് കത്തയച്ചു.

icon
dot image

ന്യൂഡല്ഹി: അധികാരത്തിലെത്തിയാല് രാജ്യത്ത് ജാതി സെന്സസ് കൊണ്ടുവരുമെന്ന കോണ്ഗ്രസ് നിലപാടിനെതിരെ പാര്ട്ടി വര്ക്കിംഗ് കമ്മിറ്റി അംഗം ആനന്ദ് ശര്മ. ജാതി സെന്സസ് കൊണ്ടുവരുന്നത് ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നിലപാടിന് എതിരാണെന്ന് ശര്മ അഭിപ്രായപ്പെട്ടു. തന്റെ നിലപാട് വ്യക്തമാക്കി ആനന്ദ് ശര്മ കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയ്ക്ക് കത്തയച്ചു.

ഇന്ത്യന് സമൂഹത്തില് ജാതിയെന്നത് യാഥാര്ഥ വസ്തുതയാണെങ്കിലും രാഹുല് ഗാന്ധിയും കോണ്ഗ്രസും ഇതിനെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുപോകരുതെന്ന് അഭ്യര്ത്ഥന ആനന്ദ് ശര്മ കത്തിലൂടെ അറിയിച്ചു. നാനാവിധ ജാതിയിലും മതത്തിലുമുള്ളവര് ഒരുമിച്ച് കഴിയുന്ന സമൂഹത്തില് ജാതിയെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തിന് കോട്ടം വരുത്തുമെന്നും ആനന്ദ് ശര്മ അഭിപ്രായപ്പെട്ടു.

സാമൂഹിക നീതിയെ സംബന്ധിച്ച് കൂടുതല് പക്വതയാര്ന്ന നിലപാടാണ് കോണ്ഗ്രസ് എടുക്കേണ്ടത്. ജാതി സെന്സസ് രാജ്യം നേരിടുന്ന തൊഴിലില്ലായ്മയ്ക്കും അസമത്വത്തിനും പരിഹാരമാവില്ലെന്നും ആനന്ദ് ശര്മ്മ പറഞ്ഞു.

dot image
To advertise here,contact us
dot image