'മണ്ഡിയില് മത്സരിക്കാനില്ല, വിജയിക്കാനാവില്ല'; കോണ്ഗ്രസിനെ പ്രതിരോധത്തിലാക്കി കോണ്ഗ്രസ് അദ്ധ്യക്ഷ

മണ്ഡി ലോക്സഭ മണ്ഡലത്തില് നിന്നുള്ള സിറ്റിംഗ് എംപിയാണ് പ്രതിഭ.

ഷിംല: ഹിമാചല് പ്രദേശിലെ കോണ്ഗ്രസിനെ പ്രതിരോധത്തിലാക്കി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ സിങ്. ലോക്സഭ തിരഞ്ഞെടുപ്പില് വിജയിക്കില്ല എന്നുറപ്പുള്ളതിനാല് താന് മത്സരിക്കാനില്ലെന്നാണ് പ്രതിഭയുടെ പ്രതികരണം.

മണ്ഡി ലോക്സഭ മണ്ഡലത്തില് നിന്നുള്ള സിറ്റിംഗ് എംപിയാണ് പ്രതിഭ. ഇക്കുറി മണ്ഡലത്തില് നിന്ന് മത്സരിക്കാനില്ലെന്നാണ് പ്രതിഭയുടെ പ്രതികരണം. സംസ്ഥാനത്തുടനീളം താന് സഞ്ചരിച്ചു. ഒരു പ്രവര്ത്തകനും പ്രവര്ത്തന രംഗത്ത് ശക്തിയോടെയില്ല. ഇത്തരമൊരു അന്തരീക്ഷത്തില് വിജയിക്കുക എന്നത് ബുദ്ധിമുട്ടാണെന്നാണ് പ്രതിഭയുടെ വിശദീകരണം.

'മത്സരം കാഴ്ചവെക്കാന് കഴിയാത്ത സാഹചര്യത്തിലായത് കൊണ്ട് തന്നെ ഞാന് തിരഞ്ഞെടുപ്പില് മത്സരിക്കുന്നതിനെ തള്ളുകയാണ്. എംപി ഫണ്ട് വിതരണം ചെയ്തത് കൊണ്ട് മാത്രം നിങ്ങള്ക്ക് തിരഞ്ഞെടുപ്പില് വിജയിക്കാനാവില്ല', പ്രതിഭ സിങ് പറഞ്ഞു.

രാജ്യസഭ തിരഞ്ഞെടുപ്പില് ആറ് കോണ്ഗ്രസ് എംഎല്എമാര് ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടര്ന്ന് സംസ്ഥാനത്തെ കോണ്ഗ്രസ് ഭരണം വെല്ലുവിളി നേരിട്ടിരുന്നു. ബിജെപിക്ക് വോട്ട് ചെയ്തവരെല്ലാം പ്രതിഭ സിങിനോട് അടുത്ത് നില്ക്കുന്നവരാണ്. ഈ എംഎല്എമാരെ സ്പീക്കര് അയോഗ്യരാക്കുകയും ചെയ്തിരുന്നു.

'ആറ് എംഎല്എമാരെ പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്തതിലൂടെ പുതിയൊരു വെല്ലുവിളി ഉണ്ടായിട്ടുണ്ട്. ആറ് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വരുന്നു. അതിലെല്ലാം ഞങ്ങള്ക്ക് വിജയിക്കണം. അതെന്റെ ഉത്തരവാദിത്വമാണ്. അതാണ് മണ്ഡിയിലെ സ്ഥാനാര്ത്ഥിത്വം ഞാന് വേണ്ടെന്നുവെക്കുന്നത്.', പ്രതിഭ കൂട്ടിച്ചേര്ത്തു.

To advertise here,contact us