ഇലക്ടറൽ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും; എസ്ബിഐ വിശദീകരണം നല്കും

കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന് എസ്ബിഐ ഇന്ന് വിശദീകരണം നല്കും. എസ്ബിഐ ചെയര്മാനും മാനേജിംഗ് ഡയറക്ടറുമാണ് വിശദീകരണം നല്കേണ്ടത്.

ഡൽഹി: കേന്ദ്ര സര്ക്കാരും ബിജെപിയും പ്രതിക്കൂട്ടിലായ ഇലക്ടറൽ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന് എസ്ബിഐ ഇന്ന് വിശദീകരണം നല്കും. എസ്ബിഐ ചെയര്മാനും മാനേജിംഗ് ഡയറക്ടറുമാണ് വിശദീകരണം നല്കേണ്ടത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്ദ്ദേശം അനുസരിച്ചാണ് എസ്ബിഐ മറുപടി സത്യവാങ്മൂലം നല്കുന്നത്. 2018 മാര്ച്ച് ഒന്ന് മുതല് 2019 ഏപ്രില് 11 വരെയുള്ള ബോണ്ട് വിവരങ്ങള് കൂടി പുറത്തുവിടണമെന്ന ആവശ്യവും സുപ്രീം കോടതിയുടെ മുന്നിലുണ്ട്. സിറ്റിസണ്സ് റൈറ്റ്സ് വാച്ച് നല്കിയ ഹര്ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സിപിഐഎം, അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവര് നല്കിയ കോടതിയലക്ഷ്യ ഹര്ജിയും സുപ്രീം കോടതി പരിഗണിച്ചേക്കും.

To advertise here,contact us