നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; അരുണാചലിൽ 60 സീറ്റിലും മത്സരിക്കും

മുഖ്യമന്ത്രി പെമ ഖണ്ടു മുക്തോ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

ഡൽഹി: അരുണാചൽ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മുഴുവൻ മണ്ഡലത്തിലും മത്സരിക്കുന്ന ബിജെപി 60 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ആകെ 60 നിയമസഭാ മണ്ഡലങ്ങളാണ് അരുണാചലിൽ ഉള്ളത്. മുഖ്യമന്ത്രി പെമ ഖണ്ടു മുക്തോ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. നിലവിൽ മുക്തോ മണ്ഡലത്തിലെ സിറ്റിംങ് എംഎൽഎയാണ് പെമ ഖണ്ഡു.

ബിജെപി സംസ്ഥാന അധ്യക്ഷൻ ബിയുറാം വാഗെ പാക്കെ കെസാങ്ങിൽ നിന്ന് മത്സരിക്കും. സംസ്ഥാനം മുന്നോട്ട് വച്ച സ്ഥാനാർത്ഥികളെ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് പട്ടിക പുറത്തുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് അരുണാചലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ൽ 41 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു.

The BJP Central Election Committee has decided the following names for the ensuing General Elections to the Legislative Assembly of Arunachal Pradesh. pic.twitter.com/D0mpKUyWMH

To advertise here,contact us