ഓസ്ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നിലിട്ടു;കുട്ടിയെ ഹൈദരാബാദിലെ വീട്ടിലാക്കി ഭർത്താവ്

ഭർത്താവിനും മകനുമൊപ്പമാണ് ഇവർ ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്

ഹൈദരാബാദ്: ഓസ്ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച ശേഷം കുട്ടിയെ ഹൈദരാബാദിലെ വീട്ടിലാക്കി ഭർത്താവ്. ശനിയാഴ്ചയാണ് ചൈതന്യ മദഗനി(36)യുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വേസ്റ്റ്ബിന്നിൽ കണ്ടെത്തിയത്. ഭർത്താവിനും മകനുമൊപ്പമാണ് ഇവർ ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്. കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപിക്കുകയും ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയും ചെയ്തതായാണ് വിവരം.

ചൈതന്യയുടെ മാതാപിതാക്കൾ അറിയിച്ചതനുസരിച്ച് സ്ഥലം എംഎൽഎ ബന്ദാരി ലക്ഷ്മ റെഡ്ഡി വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ച് യുവതിയുടെ മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവരാൻ വിദേശകാര്യ ഓഫീസിന് കത്തെഴുതിയതായി എംഎൽഎ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുടെ ഓഫീസിനെ അറിയിച്ചതായും എംഎൽഎ പറഞ്ഞു.

To advertise here,contact us