വൈദ്യുതി ലൈനിൽ തട്ടി ബസ് കത്തി; അഞ്ച് പേർ വെന്ത് മരിച്ചു, അപകടത്തിൽ പെട്ടത് വിവാഹത്തിന് പോയ സംഘം

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഗാസിയാബാദ്: വൈദ്യുത ലൈനിൽ തട്ടി ബസിന് തീ പിടിച്ച് അഞ്ച് പേർ മരിച്ചു. വിവാഹാഘോഷത്തിനായി പോകുകായായിരുന്നവർ സഞ്ചരിച്ച ബസ്സിനാണ് വൈദ്യുതി ലൈനിൽ നിന്ന് തീ പിടിച്ചത്. 30 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

തീ അണയ്ക്കാനുള്ള ശ്രമം ഏറെ നേരം നീണ്ടുനിന്നു. ആളിക്കത്തുന്ന തീയണയ്ക്കാൻ സമീപവാസികൾ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇലക്ടറൽബോണ്ട് വിധി: രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കാൻ സഹായിക്കുന്ന നിർണായക ചുവടെന്ന് സീതാറാം യെച്ചൂരി

To advertise here,contact us