ഹിമാചലിൽ പ്രതിസന്ധി; വിമത കോൺഗ്രസ് എംഎൽഎമാർ ഉത്തരാഖണ്ഡിലെ റിസോർട്ടിൽ

വ്യാഴാഴ്ച മുഖ്യമന്ത്രി സുഖു ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഷിംല: ഹിമാചൽപ്രദേശിലെ ആറ് കോൺഗ്രസ് വിമത നിയമസഭാംഗങ്ങളും മൂന്ന് സ്വതന്ത്ര നിയമസഭാംഗങ്ങളും ഉൾപ്പെടെ 11 എംഎൽഎമാർ ഉത്തരാഖണ്ഡിലെ റിസോർട്ടിൽ ക്യാമ്പ് ചെയ്യുന്നുവെന്ന് വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ഡെറാഡൂണിലെ ജോളി ഗ്രാൻ്റ് വിമാനത്താവളത്തിൽ ഇറങ്ങിയ എംഎൽഎമാർ അവിടെ നിന്ന് സിങ്താലിയിലെ റിസോർട്ടിലേക്ക്, ഹിമാചൽ പ്രദേശിലെ രണ്ട് ബിജെപി എംഎൽഎമാർക്കൊപ്പം പോയതെയാണ് വിവരം. വ്യാഴാഴ്ച മുഖ്യമന്ത്രി സുഖു ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രജീന്ദർ റാണ (സുജൻപൂർ), സുധീർ ശർമ (ധരംശാല), ഇന്ദ്രദത്ത് ലഖൻപാൽ (ബാർസാർ), രവി താക്കൂർ (ലഹൗൾ-സ്പിതി), ചൈതന്യ ശർമ (ഗാഗ്രറ്റ്), ദേവേന്ദ്ര ഭൂട്ടോ (കുട്ലെഹാർ), ആശിഷ് ശർമ്മ (ഹാമിർപൂർ), ഹോഷിയാർ സിംഗ് (ഡെറ), കെ എൽ താക്കൂർ (നലാഗർ). എന്നിവരാണ് റിസോർട്ടിൽ ക്യാമ്പ് ചെയ്യുന്ന കോൺഗ്രസ് എംഎൽഎമാർ.

ലോക്സഭാ തിരഞ്ഞെടുപ്പ്; ആന്ധ്രയിൽ ബിജെപി-തെലുങ്കു ദേശം-ജനസേന സഖ്യം

കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആറ് വിമതരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിൻ്റെ ഫലമായി കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വിക്ക് നാണംകെട്ട തോൽവിയാണ് നേരിടേണ്ടി വന്നത്. ആറ് എംഎൽഎമാരെ പിന്നീട് അയോഗ്യരാക്കുകയായിരുന്നു.

To advertise here,contact us