കമല്ഹാസന് ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കില്ല; രാജ്യസഭ തിരഞ്ഞെടുപ്പില് മത്സരിക്കും

'ഈ കൈകോര്ക്കല് ഏന്തെങ്കിലും പദവിക്കു വേണ്ടിയല്ല. രാജ്യത്തിന് വേണ്ടിയാണ്' - കമല് ഹാസന് പറഞ്ഞു.

ചെന്നൈ: 2024 ലോക്സഭാ തിരഞ്ഞെടുപ്പില് നടന് കമല്ഹാസനും കമല്ഹാസന്റെ പാര്ട്ടി മക്കള് നീതി മയ്യവും മത്സരത്തിനിറങ്ങില്ല. എന്നാല് ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ചെന്നൈയില് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കമല്ഹാസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

'ഈ ലോക്സഭാ തിരഞ്ഞെടുപ്പില് ഞാനും എന്റെ പാര്ട്ടിയും മത്സരിക്കുന്നില്ല. എന്നാല് ഡിഎംകെ സംഖ്യത്തിനു വേണ്ട എല്ലാ പിന്തുണയും നല്കും. ഈ കൈകോര്ക്കല് ഏന്തെങ്കിലും പദവിക്കു വേണ്ടിയല്ല. രാജ്യത്തിന് വേണ്ടിയാണ്' - കമല് ഹാസന് പറഞ്ഞു. മക്കള് നീതി മയ്യം ഔദ്യോഗികമായി ഡിഎംകെ സഖ്യത്തില് ചേര്ന്നു.

ഡിഎംകെ അധ്യക്ഷന് എം കെ സ്റ്റാലിനും എംഎന്എം അധ്യക്ഷന് കമല്ഹാസനുമായി നടത്തിയ ചര്ച്ചയില് 2025 രാജ്യസഭാ ഇലക്ഷനില് എംഎന്എമ്മിന് ഒരു സീറ്റ് നല്കാനും ധാരണയായി. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകള്ക്കുവേണ്ടിയും പോണ്ടിച്ചേരി സീറ്റിനു വേണ്ടിയും ഡിഎംകെ സഖ്യത്തിനു വേണ്ടി മക്കള് നീതി മയ്യം പ്രചാരണത്തിന് ഇറങ്ങും.

സിദ്ധാര്ഥന്റെ മരണത്തില് അന്വേഷണം സിബിഐയ്ക്ക്

To advertise here,contact us