സുധാ മൂർത്തി രാജ്യസഭയിലേക്ക്

സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി കുറിച്ചു

ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാ മൂർത്തിയെ നാമനിർദേശം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.

സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി കുറിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ ഭാര്യയാണ് സുധാ മൂർത്തി. 2006-ൽ പത്മശ്രീ പുരസ്കാരവും 2023-ൽ പത്മഭൂഷണും ലഭിച്ചിട്ടുണ്ട്.

To advertise here,contact us