ഇന്ത്യ തിരയുന്ന ഭീകരൻ പാകിസ്താനിൽ മരിച്ച നിലയിൽ

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്

ലഹോർ: ഇന്ത്യ തിരയുന്ന കുപ്രസിദ്ധ ഭീകരൻ പാകിസ്താനിൽ മരിച്ച നിലയിൽ. കശ്മീരിലെ പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാനാണ് മരിച്ചത്. 2022 ഒക്ടോബറിലാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്. യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീൽ.

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ തിരയുകയായിരുന്ന ഇരുപതോളം ഭീകരരാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഈ പട്ടികയിലെ അവസാന കണ്ണിയാണ് ഷെയ്ഖ് ജമീല് ഉര് റഹ്മാൻ.

ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയർ, ചെരിപ്പ്; കോളേജ് ഹോസ്റ്റലില് നിന്ന് നിർണായക തെളിവുകൾ

To advertise here,contact us