വനിതാ മാധ്യമപ്രവർത്തകയെ തെറി വിളിച്ചു, ബിജെപി നേതാവിന് തടവും പിഴയും വിധിച്ച് കോടതി

ചെന്നൈ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്

ചെന്നൈ: വനിതാ മാധ്യമപ്രവർത്തകയെ തെറി വിളിച്ചതിന് തമിഴ് നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ഹൈക്കോടതി ഒരു മാസത്തെ തടവും 15000 രൂപ പിഴയും വിധിച്ചു. ചെന്നൈ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.

സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ വനിതാ പ്രവർത്തകയ്ക്ക് നേരെ മോശം പരാമർശങ്ങൾ പോസ്റ്റ് ചെയ്തത്. 2018ൽ ഒരു ഔദ്യോഗിക പരിപാടിയിൽ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് വനിതാ മാധ്യമപ്രവർത്തകയുടെ കവിളിൽ തട്ടിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വിവാദത്തിനൊടുവിലാണ് എസ് വി ശേഖർ വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

എസ് വി ശേഖറിനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. മാധ്യമപ്രവർത്തകയെ സ്പർശിച്ചതിന് ഗവർണർ ഫിനൈൽ ഉപയോഗിച്ച് കൈ കഴുകണം എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്.

മൃഗശാലയിലും സ്വൈര്യമില്ലേ! ചീങ്കണ്ണിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 70 നാണയങ്ങൾ

ഫേസ്ബുക്കിലൂടെ വനിതാ മാധ്യമപ്രവർത്തകയെ നിരക്ഷരർ, വിഡ്ഢികൾ, വൃത്തികെട്ടവർ എന്നും ഇയാൾ വിശേഷിപ്പിച്ചു. വിവാദമായപ്പോൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇദ്ദേഹം പിൻവലിച്ചിരുന്നു. തുടർന്ന് ക്ഷമാപണം നടത്തിയ എസ് വി ശേഖർ ഉള്ളടക്കം വായിക്കാതെയാണ് പോസ്റ്റ് ഷെയർ ചെയ്തതെന്ന് കോടതിയിൽ പറഞ്ഞെങ്കിലും വാദം കോടതി തള്ളിക്കളഞ്ഞിരുന്നു.

To advertise here,contact us