കോണ്ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതില് രാജ്യവ്യാപക പ്രതിഷേധം;ആദായ നികുതി ഓഫീസിലേക്ക് മാര്ച്ച്

എംപിമാരെയും എംഎല്എമാരെയും ഉള്പ്പെടെ പങ്കെടുപ്പിച്ചായിരിക്കും പ്രതിഷേധം

ന്യൂഡല്ഹി: കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടിക്കെതിരെ കോണ്ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. ആദായ നികുതി വകുപ്പ് ഓഫീസുകളിലേക്ക് കോണ്ഗ്രസ് മാര്ച്ച് സംഘടിപ്പിക്കും. എംപിമാരെയും എംഎല്എമാരെയും ഉള്പ്പെടെ പങ്കെടുപ്പിച്ചായിരിക്കും പ്രതിഷേധം.

പാര്ട്ടി അക്കൗണ്ടുകള് മരവിപ്പിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളെ തടസ്സപ്പെടുക്കാനാണെന്നാണ് കോണ്ഗ്രസ് ആരോപണം. അന്വേഷണ ഏജന്സികള്ക്ക് പിന്നാലെ ആദായനികുതി വകുപ്പിനെയും ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്നും കോണ്ഗ്രസ് ആരോപിക്കുന്നു. അക്കൗണ്ടുകള് മരവിപ്പിച്ചെന്ന് കോണ്ഗ്രസ് ട്രഷറര് മാധ്യമങ്ങളിലൂടെ അറിയിച്ച് മണിക്കൂറുകള്ക്കകം പ്രവര്ത്തനക്ഷമമാക്കിയിരുന്നു. 115 കോടി അക്കൗണ്ടില് നിലനിര്ത്തണമെന്ന നിര്ദേശത്തോടെയാണ് നിയന്ത്രണം നീക്കിയത്. ഇത്രയും തുക അക്കൗണ്ടില് ഇല്ലാത്ത പശ്ചാത്തലത്തില് അക്കൗണ്ട് മരവിപ്പിച്ചതിന് തുല്ല്യമെന്നാണ് കോണ്ഗ്രസ് നിലപാട്.

ഉത്തർപ്രദേശിൽ ആറ് മാസത്തേയ്ക്ക് സമരങ്ങൾക്ക് നിരോധനം; ഉത്തരവിറക്കി യോഗി ആദിത്യനാഥ് സർക്കാർ

കോണ്ഗ്രസ് അംഗത്വ ക്യാംപയിനിലൂടെയും ക്രൗഡ് ഫണ്ടിങ്ങിലൂടെയും ലഭിച്ച തുകയാണ് പ്രധാനമായും അക്കൗണ്ടിലുള്ളത്. ക്രൗഡ് ഫണ്ടിംഗ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള് മരവിപ്പിച്ചാല് അത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണെന്നായിരുന്നു അജയ് മാക്കന് പ്രതികരിച്ചത്.

To advertise here,contact us