തൃണമൂൽ നേതാവ് മഹുവ മൊയ്ത്രക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സമൻസ്; തിങ്കളാഴ്ച ഹാജരാകണം

തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഏജൻസി ഓഫീസിൽ ഹാജരാകാൻ മൊയ്ത്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭയിൽ മുൻ എംപിയുമായ മഹുവ മൊയ്ത്രയോട് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട് ലംഘന കേസിൽ ഫെബ്രുവരി 19 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ചു. തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഏജൻസി ഓഫീസിൽ ഹാജരാകാൻ മൊയ്ത്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങി എന്നു പാർലമെന്റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മഹുവയെ പുറത്താക്കിയിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവയ്ക്കെതിരെ രംഗത്തെത്തിയത്. മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട് വലിയ ഗൂഡാലോചന നടക്കുന്നുണ്ടെന്നും ഇതിനെതിരെ കൃത്യമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോഗിന് വിവരങ്ങള് പങ്കിട്ടിരുനെന്ന് നേരത്തെ മഹുവ വെളിപ്പെടുത്തിയിരുന്നു. ഇതു സാധാരണമാണെന്നും അവര് അവകാശപ്പെട്ടിരുന്നു. എന്നാൽ ഒരാൾക്ക് മാത്രമല്ല ലോഗിന് വിവരങ്ങള് നല്കിയതെന്നും ഡല്ഹി, ബെംഗളൂരു, സാന്ഫ്രാന്സിസ്കോ തുടങ്ങി പലയിടങ്ങളില്നിന്ന് ലോഗിന് ചെയ്തിട്ടുണ്ടെന്നുമാണ് ദുബെയുടെ ആരോപണം. മഹുവയുടെ പാര്ലമെന്റ് ലോഗിന് ഐഡി ദുബായ്ക്കു പുറമെ മറ്റു പലയിടങ്ങളില്നിന്നും ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോര്ട്ടില് പറയുന്നുണ്ട്. മഹുവ കൊല്ക്കത്തയിലായിരുന്ന ദിവസം യുഎസിലെ ന്യൂജഴ്സി, ബെംഗളൂരു, ഡല്ഹി എന്നിവിടങ്ങില്നിന്ന് പാര്ലമെന്റ് അക്കൗണ്ടില് ലോഗിന് ചെയ്തതായും വിവരമുണ്ട്. മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.

ഇൻഡ്യ മുന്നണിയിൽ പ്രതീക്ഷ അർപ്പിച്ച് ആറ്റിങ്ങലും മലപ്പുറവും

മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താകിയതിനെതിരെ ബംഗാൾ മമത ബാനർജിയും രംഗത്ത് വന്നിരുന്നു. ഇത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. ഇത് അനീതിയാണ്. യുദ്ധത്തിൽ മഹുവ വിജയിക്കും. ജനങ്ങൾ ബിജെപിക്ക് തക്ക മറുപടി നൽകും. അടുത്ത തെരഞ്ഞെടുപ്പിൽ അവരെ പരാജയപ്പെടുത്തും എന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം. 'കാഷ് ഫോർ ക്വറി' ആരോപണത്തെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. ലോക്സഭയിൽ നിന്ന് പുറത്താകിയതിനെതിരെ സുപ്രീം കോടതിയിൽ മഹുവ ഹർജി നൽകിയിട്ടുണ്ട്.

To advertise here,contact us