പതിനേഴാം ലോക്സഭയിൽ 'ഒന്നും മിണ്ടാതെ' ഒമ്പത് എം പിമാര്; ഒമ്പതില് ആറും ബി ജെ പി അംഗങ്ങള്

ചര്ച്ചയില് കൂടുതല് പങ്കെടുത്ത ആദ്യ അഞ്ച് അംഗങ്ങളില് ഒരാള് കൊല്ലം എംപിയും ആര്എസ്പി നേതാവുമായ എന്കെ പ്രേമചന്ദ്രനാണ്

icon
dot image

ന്യൂഡൽഹി: ഫെബ്രുവരി 9 ന് നടന്ന സമ്മേളനത്തോടെ 17ാം ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുമ്പോള് സഭയ്ക്കകത്ത് മൗനം പാലിച്ചത് ഒമ്പത് എം പിമാര്. ചലച്ചിത്ര താരങ്ങളായ സണ്ണി ഡിയോളും, ശത്രുഘ്നൻ സിൻഹയും ഉൾപ്പെടെയുള്ള ഒമ്പത് എംപിമാരും സഭയിൽ സംസാരിക്കുകയോ ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.

ചർച്ചയിൽ പങ്കെടുക്കാത്ത ഒമ്പതു പേരില് സണ്ണി ഡിയോള് (ഗുരുദാസ്പൂർ, പഞ്ചാബ്) ഉള്പ്പടെ ആറുപേരും ബിജെപി അംഗങ്ങളാണ്. ശത്രുഘ്നൻ സിൻഹ (അസൻസോൾ, വെസ്റ്റ് ബംഗാൾ) ഉള്പ്പെടെ രണ്ടുപേര് തൃണമൂല് കോണ്ഗ്രസില് നിന്ന് ഉളളവരാണ്. കർണാടകയില് നിന്നുള്ള എസ്സി അംഗം രമേഷ് ചന്ദപ്പ ജിഗജിനാഗി, അതുല്കുമാര് സിങ് (ഘോസി, യുപി), ദിവ്യേന്ദു അധികാരി (തംലുക്ക്, വെസ്റ്റ് ബംഗാൾ), ബി എന് ബച്ചെഗൗഡ (ചിക്കബെല്ലാപൂർ, കർണാടക), പ്രധാന് ബറുവ (ലഖിംപൂർ, അസം), അനന്ത്കുമാര് ഹെഗ്ഡെ (ഉത്തര കന്നഡ, കർണാടക), വി ശ്രീനിവാസപ്രസാദ് (ചാമരാജനഗർ എസ്സി, കർണാടക) എന്നിവരാണ് മറ്റുള്ളവര്.

അനധികൃത സ്വത്ത് സമ്പാദനം; ഡി കെ ശിവകുമാറിനെതിരെ ലോകായുക്ത കേസ്

ഒമ്പത് എംപിമാരിൽ ആറ് പേരും രേഖാമൂലമുള്ള സംഭാവനകൾ നൽകിയപ്പോൾ, സിൻഹ, അതുല്കുമാര് സിങ്, ചന്ദപ്പ എന്നിവർ രേഖാമൂലമോ വാക്കാലുള്ളതോ ആയ ആശയവിനിമയത്തിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്. ചര്ച്ചയില് സംസാരിച്ച ആദ്യ അഞ്ച് അംഗങ്ങളില് ഒരാള് കൊല്ലം എംപിയും ആര്എസ്പി നേതാവുമായ എന്കെ പ്രേമചന്ദ്രനാണ്. ബിജെപി പുതുമുഖ എം പിമാരായ ഛത്തീസ്ഗഢിലെ മോഹന് മാണ്ഡവിയും രാജസ്ഥാനിലെ ഭഗീരഥ് ചൗധരിയും മാത്രമാണ് അഞ്ചുവര്ഷവും മുഴുവന് സമ്മേളനങ്ങളിലും ഹാജരായത്.

To advertise here,contact us