പഞ്ചാബ് ഗവര്ണര് ബന്വരിലാല് പുരോഹിത് രാജിവെച്ചു

വ്യക്തിപരമായ കാരണങ്ങള് മൂലമാണ് രാജിയെന്ന് ബന്വരിലാല് പുരോഹിത്

ഛണ്ഡീഗഡ്: പഞ്ചാബ് ഗവര്ണര് ബന്വരിലാല് പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള് മൂലമാണ് രാജിയെന്ന് ഗവര്ണര് ബന്വരിലാല് പുരോഹിത്. പഞ്ചാബ് ഗവര്ണര് സ്ഥാനവും കേന്ദ്രഭരണ പ്രദേശമായ ഛണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റര് സ്ഥനവും രാജിവെയ്ക്കുന്നതായി കാണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്മുവിന് ബന്വരിലാല് പുരോഹിത് കത്തയച്ചു. നേരത്തെ പഞ്ചാബ് നിയമസഭ പാസാക്കിയ ബില്ലുകള് ഒപ്പിടാത്തതിന്റെ പേരില് ഗവര്ണര് സര്ക്കാര് പോര് രൂക്ഷമായിരുന്നു.

To advertise here,contact us