'മോദി കൊ ചുൻതെ ഹെ'; ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി, പ്രചാരണ ഗാനം പുറത്തിറക്കി

വികസിത രാജ്യമെന്ന സ്വപ്നം കേവലം സ്വപ്നമായി അവശേഷിച്ചില്ലെന്നും മോദി അതിനെ യാഥാർഥ്യത്തിൽ എത്തിച്ചുവെന്നും ഗാനത്തിൽ പറയുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാനിധ്യത്തിൽ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. പാർട്ടി അധ്യക്ഷൻ ജെപി നദ്ദ 'സപ്നേ നഹി ഹഖീഖത് ബുണ്ടേ ഹേ, 'തബി തോ സാബ് മോദി കൊ ചുമന്തെ ഹെ' എന്ന പ്രചാരണ ഗാനം പുറത്തിറക്കി. ഇന്ത്യയുടെ സ്ഥിതി പരിതാപകരമായപ്പോഴാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്നാണ് ഗാനത്തിൽ പറയുന്നത്. വികസിത രാജ്യമെന്ന സ്വപ്നം കേവലം സ്വപ്നമായി അവശേഷിച്ചില്ലെന്നും മോദി അതിനെ യാഥാർഥ്യത്തിൽ എത്തിച്ചുവെന്നും ഇതിൽ പറയുന്നു.

'ഈ പ്രചാരണ മുദ്രാവാക്യം കേവലം ചിലർ മാത്രം അനുഭവിക്കുന്ന വികാരമല്ല, മറിച്ച് ജനങ്ങളിൽ പ്രതിധ്വനിക്കുന്ന ഒന്നാണെന്ന് ബിജെപി ഉറച്ചു വിശ്വസിക്കുന്നു,' ബിജെപി ഗാനത്തിലൂടെ അവകാശപ്പെടുന്നു. എല്ലാ പാർട്ടി പ്രവർത്തകരും ഇതേറ്റെടുക്കണമെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ കാമ്പെയ്നെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കണമെന്നും നദ്ദ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയെന്നും നദ്ദ കൂട്ടിച്ചേർത്തു.

To advertise here,contact us