ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ ശക്തമായ കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്രത്നയും അര്ജുന അവാര്ഡും തിരികെ നൽകി. വിനേഷ് ഫോഗട്ട് കർത്തവ്യപഥ് റോഡില് ഫലകം വെച്ച് മടങ്ങുകയായിരുന്നു. നേരത്തെ വിനേഷ് ഫോഗട്ട് ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവാർഡ് തിരിച്ചുനൽകുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്ക് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടി നൽകിയ താരമാണ് ഫോഗട്ട്.
यह दिन किसी खिलाड़ी के जीवन में न आए। देश की महिला पहलवान सबसे बुरे दौर से गुज़र रही हैं। #vineshphogat pic.twitter.com/bT3pQngUuI
ഡിസംബര് 21നാണ് നേരിടുന്ന മുന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് ഗുസ്തി താരങ്ങള് പ്രതിഷേധം ശക്തമാക്കിയത്. പുതിയ ഫെഡറേഷന് തിരഞ്ഞെടുത്ത് നിമിഷങ്ങള്ക്കകം തന്നെ സാക്ഷി മാലിക് ഗുസ്തി കരിയര് അവസാനിക്കുന്നെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഗുസ്തി താരങ്ങള് നടത്തിയ വാര്ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തുടര്ന്ന് ബജ്റംഗ് പൂനിയയും വിജേന്ദര് സിംഗും പത്മശ്രീ തിരികെ നല്കിയും പ്രതിഷേധം രേഖപ്പെടുത്തിരുന്നു.
ബജ്റംഗ് പൂനിയ പദ്മശ്രീ തിരിച്ചുവച്ചു; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ
വിവാദങ്ങള്ക്കൊടുവില് സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന് സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേര്പ്പെടുത്തി. രാജ്യത്തെ നിയമ സംവിധാനങ്ങള് ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയര് ഗുസ്തി ചാമ്പ്യന്ഷിപ്പ് ഈ മാസം 28ന് തുടങ്ങാന് പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തര്പ്രദേശിലെ ഗോണ്ടിലാണ് ചാമ്പ്യന്ഷിപ്പ് നടത്താന് തീരുമാനിച്ചത്. എന്നാല് താരങ്ങള്ക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക്.
കേന്ദ്രത്തിന്റെ പൂട്ട്; ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിക്ക് സസ്പെൻഷൻ
പിന്നാലെ ഗുസ്തി ഫെഡറേഷന്റെ പ്രവര്ത്തനങ്ങള്ക്കായി ഇന്ത്യന് ഒളിമ്പിക് അസോസിയേഷന് അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്കി. ഭൂപീന്ദര് സിംഗ് ബജ്വ അധ്യക്ഷനായ മൂന്നംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. എന്നാല് അഡ്ഹോക് കമ്മിറ്റിക്കെതിരെ സഞ്ജയ് സിംഗ് രംഗത്തെത്തിയിരുന്നു. പുതിയ സമിതിയില് വിശ്വസിക്കുന്നില്ലെന്നും തന്റെ അനുവാദമില്ലാതെ ഇത്തരം തീരുമാനങ്ങളെടുക്കാന് സാധിക്കില്ലെന്നുമായിരുന്നു സഞ്ജയ് സിങ്ങിന്റെ വാദം. കേന്ദ്രസര്ക്കാരുമായി വിഷയം ചര്ച്ച ചെയ്യും. തീരുമാനമായില്ലെങ്കില് കോടതിയെ സമീപിക്കും എന്നും സസ്പെന്ഡ് ചെയ്യപ്പെട്ട അധ്യക്ഷന് സഞ്ജയ് സിംഗ് പ്രതികരിച്ചു.