പ്രതിഷേധങ്ങൾക്കിടെ ഗുസ്തി താരങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

'അദ്ദേഹം ഞങ്ങളുടെ ദിനചര്യ നേരിട്ട് കണ്ടറിഞ്ഞു. ഞങ്ങൾക്കൊപ്പം ഗുസ്തി ചെയ്തു. ഒരു ഗുസ്തിക്കാരന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാണാനാണ് അദ്ദേഹം വന്നത്'

ഹരിയാന: ബജ്രംഗ് പൂനിയ അടക്കമുള്ള രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ ഝജ്ജര് ജില്ലയിലെ അഖാഡയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. വനിതാ താരങ്ങളോടു മോശമായി പെരുമാറിയ ദേശീയ ഗുസ്തി ഫെഡറേഷൻ മുന് പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ് സിങ്ങിനെതിരെ നടപടിയെടുക്കാത്തതില് പ്രതിഷേധിച്ച് മെഡലുകള് തിരിച്ചു നല്കിയ താരങ്ങളെയാണ് രാഹുൽ കണ്ടത്.

'അദ്ദേഹം ഞങ്ങളുടെ ദിനചര്യ നേരിട്ട് കണ്ടറിഞ്ഞു. ഞങ്ങൾക്കൊപ്പം ഗുസ്തി ചെയ്തു. ഒരു ഗുസ്തിക്കാരന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാണാനാണ് അദ്ദേഹം വന്നത്'. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ച് പൂനിയ പറഞ്ഞത് ഇങ്ങനെ.

ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകും; പ്രധാനമന്ത്രിക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ ശക്തമായ കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗുസ്തി താരങ്ങളായ സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചും ബജ്റംഗ് പൂനിയയും വിജേന്ദർ സിംഗും പദ്മശ്രീ തിരിച്ചുനൽകിയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിനേഷ് ഫൊഗട്ട്. ഇന്ത്യയ്ക്ക് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടി നൽകിയ താരമാണ് ഫൊഗട്ട്. അവാർഡ് തിരിച്ചുനൽകുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതി.

To advertise here,contact us