ന്യൂഡൽഹി: റിസർവ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം. ഇ-മെയിൽ വഴിയാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചതായി ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെയും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെയും രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശം.
ചൊവ്വാഴ്ച മുംബൈയിലെ പതിനൊന്ന് ഇടങ്ങളിൽ പതിനൊന്ന് ബോംബാക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശത്തിലുളളത്. എന്നാൽ ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
'20000 ശുചിമുറികൾ, 24000 വീടുകൾ'; സംസ്ഥാനത്ത് അനുവദിച്ച സേവനങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല സീതാരാമൻ
ഖിലാഫത്ത്. ഇൻഡ്യ@ജിമെയിൽ.കോം എന്ന മെയിൽ ഐഡിയിൽ നിന്ന് ആണ് ഭീഷണി സന്ദേശം അയച്ചിട്ടുളളത്. സംഭവത്തിൽ മുംബൈ മാർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.