ഛത്തീസ്ഗഢിലെ സുഖ്മയില് മാവോയിസ്റ്റ് ആക്രമണം; സിആര്പിഎഫ് എസ്ഐ വീരമൃത്യുവരിച്ചു

നാല് പ്രതികളെ സംഭവസ്ഥലത്ത് നിന്ന് പിടികൂടി

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സിആര്പിഎഫ് എസ്ഐ വീരമൃത്യുവരിച്ചു. മേഖലയിൽ തെരച്ചിൽ നടത്തിയ സിആര്പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു കോൺസ്റ്റബിളിന് പരിക്കേറ്റു.

ജാഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. രാവിലെ ഏഴ് മണിയോടെ ബെഡ്രെ ക്യാമ്പിൽ നിന്ന് ഉർസങ്കൽ ഗ്രാമത്തിലാണ് സിആര്പിഎഫ് സംഘം തിരച്ചിലിനിറങ്ങിയത്. തുടർന്ന് വെടിവയ്പുണ്ടാവുകയും, അതിൽ സബ് ഇൻസ്പെക്ടർ സുധാകർ റെഡ്ഡി കൊല്ലപ്പെടുകയും കോൺസ്റ്റബിൾ രാമുവിന് വെടിയേറ്റ് പരിക്കുകൾ ഏൽക്കുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ധാരാവി പുനർവികസന പദ്ധതിയുടെ ടെൻഡർ വ്യവസ്ഥകൾ പൂർത്തിയാക്കിയത് എംവിഎ ഭരണകാലത്ത്: അദാനി ഗ്രൂപ്പ്

പരിക്കേറ്റ കോൺസ്റ്റബിളിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. നാല് മാവോയിസ്റ്റുകളെ സംഭവസ്ഥലത്ത് നിന്ന് പിടികൂടിയതായും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

To advertise here,contact us