മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തിയ കേസില് വിധി ഇന്ന്

2008 സെപ്തംബർ 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യ കൊല്ലപ്പെട്ടത്.

ന്യൂഡല്ഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില് ഇന്ന് വിധി പറയും. സാകേത് അഡിഷണൽ സെഷൻസ് കോടതി ഉച്ചക്ക് 2.30നാണ് വിധി പറയുക. കഴിഞ്ഞ മാസം 18 ന് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പരമാവധി ശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ നാല് പ്രതികൾക്കെതിരെയുള്ളത്.

2008 സെപ്തംബർ 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ അക്രമികൾ വെടിവെക്കുകയായിരുന്നു. മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. രവി കപൂർ, ബൽജിത് സിങ്ങ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനൽ പശ്ചാത്തലമുണ്ടെന്നാണ് കോടതി വിധിയിൽ പറയുന്നത്. പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് നൽകണമെന്ന് സൗമ്യയുടെ കുടുംബം ആവശ്യപ്പെട്ടു.

To advertise here,contact us