സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി ചുമതലയേറ്റു

മൂന്നുവർഷത്തേക്കാണ് നിയമനം

കൊല്ക്കത്ത: സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്ഡ് ടെലിവിഷന് അധ്യക്ഷനായി നടനും മുന് രാജ്യസഭാംഗവുമായ സുരേഷ് ഗോപി ചുമതലയേറ്റു. മൂന്നുവർഷത്തേക്കാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാന് ചുമതലയും സുരേഷ് ഗോപി വഹിക്കും. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രവർത്തിക്കുന്നത്.

To advertise here,contact us