തമിഴ്നാട്ടില് ബിജെപി സഖ്യം ഉപേക്ഷിക്കുന്നുവെന്ന് മുതിര്ന്ന എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്

ജയലളിത അടക്കമുള്ള എഐഡിഎംകെ നേതാക്കളെക്കുറിച്ച് അണ്ണാമലൈ നടത്തിയ പ്രസ്താവനകളെ തുടര്ന്ന് തമിഴ്നാട്ടില് എഐഎഡിഎംകെ-ബിജെപി ബന്ധം വഷളാക്കിയിരുന്നു

ചെന്നൈ: തമിഴ്നാട്ടില് ബിജെപി സഖ്യം ഉപേക്ഷിക്കുന്നുവെന്ന സൂചന നല്കി മുതിര്ന്ന എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്. ബിജെപിയുമായി സഖ്യമില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരണകള് സംബന്ധിച്ച തീരുമാനം വേണമെങ്കില് തിരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കുമെന്നുമായിരുന്നു ഡി ജയകുമാറിന്റെ പ്രസ്താവന. നേരത്തെ ജയലളിത അടക്കമുള്ള എഐഡിഎംകെ നേതാക്കളെക്കുറിച്ച് അണ്ണാമലൈ നടത്തിയ പ്രസ്താവനകളെ തുടര്ന്ന് തമിഴ്നാട്ടില് എഐഎഡിഎംകെ-ബിജെപി ബന്ധം വഷളാക്കിയിരുന്നു.

'അണ്ണാമലൈക്ക് എഐഎഡിഎംകെയുമായി ബന്ധം തുടരാന് ആഗ്രഹമില്ല. ബിജെപി നേതാക്കളും അത് ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കള്ക്കെതിരായ എല്ലാ വിമര്ശനത്തോടും പൊരുത്തപ്പെടാന് കഴിയുമോ. ബിജെപിക്ക് ഇവിടെ കാലുവയ്ക്കാന് കഴിയില്ല. നിങ്ങളുടെ വോട്ട് ബാങ്ക് എല്ലാവര്ക്കും അറിയാം. നിങ്ങള് അറിയപ്പെടുന്നത് ഞങ്ങള് മുഖേനയാണ്'; ഡി ജയകുമാര് വ്യക്തമാക്കി.

തമിഴ്നാട് ബിജെപി അധ്യക്ഷന് അണ്ണാമലൈയും എഐഎഡിഎംകെ നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് എന്ഡിഎ മുന്നണിയുടെ ഭാഗമായ എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിക്കാന് തീരുമാനിച്ചതായി മുതിർന്ന നേതാവ് വ്യക്തമാക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎയുടെ ഭാഗമാണ് നിലവില് എഐഎഡിഎംകെ. കഴിഞ്ഞ ആഴ്ച എഐഎഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമിയും തമിഴ്നാട് ബിജെപി ഘടകത്തിന്റെ പ്രസിഡന്റ് എടപ്പാടി പളനിസ്വാമിയും ബിജെപി കേന്ദ്രനേതൃത്വുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്ഹിയില് എത്തിയിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി കൂടുതല് സീറ്റുകള് ചേദിക്കാന് ഒരുങ്ങുന്നുവെന്ന റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.

ദ്രാവീഡിയന് രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ സിഎന് അണ്ണാദുരൈക്കുറിച്ചുള്ള അണ്ണാമലൈയുടെ പരാമര്ശങ്ങള് എഐഡിഎംകെയെ പ്രകോപിപ്പിച്ചിരുന്നു. സഖ്യം പ്രധാനമാണ്. പക്ഷെ ഞങ്ങള് അടിമകളാകുമെന്ന് നിങ്ങള് പ്രതീക്ഷിക്കുന്നുണ്ടോ, ഞങ്ങള്ക്ക് അങ്ങനെയാകാന് സാധിക്കില്ല. ഇത് ആത്മാഭിമാനമുള്ള പാര്ട്ടിയാണ്'; നേരത്തെ അണ്ണാമലൈ പ്രതികരിച്ചിരുന്നു.

To advertise here,contact us